ജനത ദളിനു പിന്തുണ നൽകി ഗവർണർക്ക് കത്ത് നൽകാൻ കോൺഗ്രസ് തീരുമാനിച്ചു

Web Desk
Posted on May 15, 2018, 3:39 pm

ജനത ദളിനു നിരുപാധിക പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഗവർണർക്ക് കത്ത് നൽകാൻ കർണാടകത്തിൽ കോൺഗ്രസ് തീരുമാനിച്ചു.  ബിജെപി യെ അധികാരത്തിൽ നിന്നും അകറ്റി നിർത്താൻ അഖിലേന്ത്യ നേതൃത്വത്തിന്റെ നിർദേശ പ്രകാരമാണീ തീരുമാനമെന്ന് കെ പി സി സി അധ്യക്ഷൻ ജി പരമേശ്വര മാധ്യമങ്ങളോട് പറഞ്ഞു. ബാംഗ്ലൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ, ജനതാദളിനെ പിന്തുണക്കുന്നതായി മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ആരാവും മുഖ്യമന്ത്രി എന്ന ചോദ്യത്തിന് അത് ജെ ഡി (എസ് ) തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി ക്കു സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ഇല്ലാതെ വന്നതോടെയാണ് ഈ നീക്കം. ബിജെപി 104 നും 107 നുമിടയിൽ സീറ്റ് മാത്രമേ നേടൂ എന്നാണ് കരുതപ്പെടുന്നത്.