Web Desk

ലഖ്നൗ

December 29, 2020, 10:25 pm

രാമക്ഷേത്ര നിര്‍മ്മാണത്തിന് ചെലവ് 1,100 കോടി

Janayugom Online

അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെയും അനുബന്ധ സമുച്ഛയത്തിന്റെയും നിര്‍മ്മാണത്തിന് 1,100 കോടി രൂപയോളം ചെലവാകുമെന്ന് പദ്ധതിയുടെ മേല്‍നോട്ടം വഹിക്കുന്ന ശ്രീ രാം ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ്. ട്രസ്റ്റിന്റെ ട്രഷറര്‍ സ്വാമി ഗോവിന്ദ് ദേവ് ഗിരിജി മഹാരാജാണ് ഇക്കാര്യം അറിയിച്ചത്. രാമക്ഷേത്രം മാത്രം നിര്‍മ്മിക്കാനായി 300 മുതല്‍ 400 കോടി രൂപയോളം വേണ്ടിവരുമെന്നാണ് കണക്കാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഏകദേശം മൂന്നര വര്‍ഷത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ട്രസ്റ്റ് ലക്ഷ്യംവയ്ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവിൽ ക്ഷേത്രനിർമ്മാണത്തിന്റെ പണികൾ പുരോഗമിച്ചുക്കൊണ്ടിരിക്കുകയാണ്. ബോംബെ, ഡൽഹി, മദ്രാസ്, ഗുവാഹത്തി എന്നിവിടങ്ങളിലെ ഐഐടിയിൽ നിന്നുള്ള വിദഗ്ധരുടെ മേൽ നോട്ടത്തിലാണ് രാമക്ഷേത്രം നിർമ്മിക്കുന്നത്. സെൻട്രൽ ബിൽഡിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, എൽ ആന്റ് ടി, ടാറ്റ ഗ്രൂപ്പ് എന്നിവിടങ്ങളിൽ നിന്നുള്ള പ്രത്യേക എൻജിനീയർമാരുടെ സംഘവും രാമക്ഷേത്ര സമുച്ചയത്തിന്റെ നിർമ്മാണത്തിൽ പങ്കുചേരും. ഇതുവരെ 100 കോടി രൂപ ഓണ്‍ലൈനായി സംഭാവന ലഭിച്ചിട്ടുണ്ടെന്നും ഇതുകൂടാതെ നാല് ലക്ഷം ഗ്രാമങ്ങളില്‍ നിന്നും 11 കോടി കുടുംബങ്ങളില്‍ നിന്നും ട്രസ്റ്റ് സംഭാവന സ്വീകരിക്കുമെന്നും ഗിരിജി മഹാരാജ് പറഞ്ഞു.

ENGLISH SUMMARY:The con­struc­tion of the Ram tem­ple cost Rs 1,100 crore
You may also like this video