June 6, 2023 Tuesday

ഒറ്റപ്പാലത്ത് വിദ്യാർത്ഥിനിയെ സ്‌കൂളിൽ പൂട്ടിയിട്ട് അധികൃതർ, ചോദിച്ചപ്പോൾ പറയുന്നത് വിചിത്രമായ വാദവും

Janayugom Webdesk
December 10, 2019 12:28 pm

ഒറ്റപ്പാലം: ഒറ്റപ്പാലത്ത് ക്ലാസ് മുറിയിൽ വിദ്യാർത്ഥിനിയെ പൂട്ടിയിട്ട സംഭവം വിവാദമാകുന്നു. ഒറ്റപ്പാലം പത്തൻകുളം യുപി സ്കൂളിലിൽ ഇന്നലെ വൈകീട്ടാണ് സംഭവം. സ്കൂൾ വിട്ട് മണിക്കൂറുകൾ കഴിഞ്ഞും എൽകെജി വിദ്യാർത്ഥിനി വീട്ടിലെത്താത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് പൂട്ടിയിട്ട ക്ലാസ് മുറിയിൽ കുട്ടിയെ കണ്ടെത്തിയ്. കുട്ടി ക്ലാസിലിരുന്നന് ഉറങ്ങിപ്പോയതറിയാതെ സ്കൂൾ അധികൃതർ ക്ലാസ് പൂട്ടിപോവുകയായിരുന്നു.

you may also like this video

രക്ഷിതാക്കൾ വിളിച്ചതിനെ തുടർന്ന് അധ്യാപകർ വന്ന് ക്ലാസ് മുറി തുറന്ന ശേഷമാണ് കുട്ടിയെ പുറത്തെത്തിച്ചത്. എന്നാൽ ഈ വിഷയം വീട്ടുകാരുമായി സംസാരിച്ച് ഒത്തു തീർത്തെന്നും മറ്റ് പ്രശ്നങ്ങൾ ഒന്നുമില്ലെന്നുമുള്ള നിലപാടാണ് സ്കൂൾ അധികൃതർ എടുത്തിരിക്കുന്നത്. വളരെ കൗരവമേറിയ ഒരു സംഭവത്തെ ഒതുക്കി തീർക്കാനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നത്. ക്ലാസ് മുറികൾ പൂട്ടുന്ന സമയം ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കിൽ ഇത്തരമൊരു അപകടം ഉണ്ടാവില്ലായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.