കോഴിക്കോട് സ്വദേശിയായ യുവാവിന് കൊറോണ സ്ഥിരീകരിച്ചത് വിദേശത്ത് നിന്നുമെത്തി 27 ദിവസം കഴിഞ്ഞ്. ഇത് കൊറോണ വൈറസ് വ്യാപനം തടയുന്നതിന് നടപടികൾ കർശനമാക്കണമെന്ന ആവശ്യത്തിലേക്കാണ് വലിരൽ ചൂണ്ടുന്നത്. കോഴിക്കോട് എടച്ചേരി സ്വദേശിയായ 35- കാരന് വിദേശത്ത് എത്തി 27 ദിവസം കഴിഞ്ഞ ശേഷമാണ് കൊറോണ ബാധ സ്ഥിരീകരിച്ചത്.
സഹോദരനൊപ്പം മാർച്ച് 18 ന് ദുബായിൽ നിന്നെത്തിയ ഇയാൾ നാട്ടിലെത്തിയതു മുതൽ നിരീക്ഷണത്തിലായിരുന്നു. പിതാവിന് കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾക്കും കൊറോണ വൈറസ് ബാധയുണ്ടെന്ന് വ്യക്തമായത്. വൈറസ് സ്ഥിരീകരിച്ചത് വിദേശത്തു നിന്ന് മടങ്ങിയെത്തി 27 ദിവസത്തിനു ശേഷം മാത്രമാണ്. ഇയാളുടെ സഹോദരിയുടെ മകൾക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ കണ്ണൂർ സ്വദേശിയായ 40- കാരന് 26 ദിവസത്തിനു ശേഷവും പാലക്കാട് സ്വദേശിക്ക് 23 ദിവസത്തിനു ശേഷവും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
കൊറോണ പ്രതിരോധത്തിന് 28 ദിവസത്തെ നിരീക്ഷണം വേണമെന്ന കേരളത്തിന്റെ നിലപാട് ശരിവെയ്ക്കുന്നതാണ് ഈ കണക്കുകൾ. കൊറോണ വൈറസ് ബാധിക്കുന്ന 95 ശതമാനം വ്യക്തികളിലും 14 ദിവസത്തിനകം രോഗലക്ഷണം പ്രകടമാകുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. നാലു ശതമാനം കേസുകളിൽ ഇൻക്യൂബേഷൻ പിരീഡ് 28 ദിവസം വരെയും ഒരു ശതമാനം കേസിൽ 31 ദിവസം വരെയുമാകാമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.