Web Desk

പുതുച്ചേരി

June 06, 2020, 5:54 pm

കോവിഡ് ബാധിച്ചയാളുടെ മൃതദേഹം ഒറ്റപ്പെട്ട വനത്തിനുള്ളില്‍ ഉപേക്ഷിച്ചു

Janayugom Online

പുതുച്ചേരിയിൽ കോവിഡ് ബാധിച്ചയാളുടെ മൃതദേഹം ഒറ്റപ്പെട്ട വനത്തിനുള്ളിലെ കുഴിയിൽ ഉപേക്ഷിച്ചു. ചെന്നൈ സ്വദേശിയായ 44 കാരന്റെ മൃതദേഹമാണ് കോവിഡ് പ്രോട്ടോകോൾ പാലിക്കാതെ അധികൃതർ ഉപേക്ഷിച്ചത്‌.

ആശുപത്രി അധികൃതർ ആംബുലൻസ് കൊണ്ട് വന്നു മൃതദേഹം സ്‌ട്രെച്ചറിൽ എടുത്തുകൊണ്ടു വന്നു കുഴിയിലേക്ക് ഇട്ടതിനു ശേഷം മടങ്ങുകയായിരുന്നു. ചെന്നൈ സ്വദേശിയായ ഇയാളുടെ ഭാര്യവീട് പുതുച്ചേരിയിലാണ്. ഇവിടെ താമസിക്കുന്നതിനിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ബന്ധുക്കൾ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് മരണം സംഭവിക്കുകയായിരുന്നു. മരണത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾക്ക് കോവിഡ് ഉണ്ടായിരുന്നതായി തെളിഞ്ഞത്.

പുതുച്ചേരിയിൽ ഇതുവരെ 107 പേർക്കാണ് കോവിഡ് ബാധിച്ചിട്ടിലുള്ളത്. ഇവിടെ റിപ്പോർട്ട് ചെയ്‌ത ആദ്യ കോവിഡ് മരണമായിരുന്നു ഇത്. സംഭവം ജീവനകകരുടെ ഭാഗത്തു നിന്നുണ്ടായ പിഴവാണെന്നു പുതുച്ചേരി സർക്കാർ അറിയിച്ചു. അന്വേഷത്തിനായി സർക്കാർ നിർദേശിച്ചു.

ENGLISH SUMMARY: The coro­na patient  body was dumped in an iso­lat­ed forest

YOU MAY ALSO LIKE THIS VIDEO