March 26, 2023 Sunday

Related news

April 9, 2022
February 24, 2022
February 24, 2022
August 29, 2021
August 2, 2021
June 4, 2021
April 19, 2021
April 17, 2021
March 11, 2021
November 2, 2020

കൊറോണ വൈറസ് വന്നത് വുഹാനിലെ ലാബില്‍ നിന്ന് ; തെളിവുകളുമായി യുഎസ്

Janayugom Webdesk
വാഷിങ്ടണ്‍
August 2, 2021 8:55 pm

കോവിഡിന്റെ ഉത്ഭവം വുഹാൻ ലാബില്‍ നിന്നാണെന്നതിന് കൂടുതല്‍ തെളിവുകളുമായി യുഎസ് റിപ്പബ്ലിക്കൻ റിപ്പോര്‍ട്ട്. കൊറോണ വൈറസ് ചൈനയിലെ ലാബില്‍ നിന്ന് ചോര്‍ന്നതാണെന്ന് ഉറപ്പിക്കുന്ന തെളിവുകള്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി രൂപികരിച്ച അന്വേഷണ സമിതി റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ഇത്തരം തെളിവുകള്‍ ലഭിച്ചിട്ടുണ്ടോ എന്ന കാര്യം രഹസ്യാന്വേഷണ ഏജന്‍സികള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

കൊവിഡ് വൈറസ് വുഹാനിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് തന്നെയാണ് ചോര്‍ന്നത് എന്ന് വ്യക്തമാക്കുന്ന മതിയായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പബ്ലിക്കന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്. യുഎസ്, ചൈനീസ് വിദഗ്ധരുടെ സഹായവും യു.എസ് ധനസഹായവും ഉള്ള വുഹാന്‍ ലാബ് മനുഷ്യരെ ബാധിക്കുന്ന തരത്തില്‍ കൊറോണ വൈറസുകളെ പരിഷ്‌ക്കരിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും അത്തരം വിവരങ്ങള്‍ മറച്ചുവെക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം കൊവിഡിന്റെ പുതിയ വകഭേദം വുഹാനില്‍ നിന്നാണ് ചോര്‍ന്നതെന്ന വാദത്തെ ചൈന നിഷേധിച്ചു. 2019‑ല്‍ ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത് ചൈനയിലാണ്. എന്നാല്‍ വൈറസിന്റെ ഉത്ഭവം ചൈനയില്‍ നിന്നാണ് എന്നത് വിദഗ്ധര്‍ക്കിടയില്‍ തെളിയിക്കപ്പെടാത്ത ഒരു സിദ്ധാന്തമാണ്. കൊവിഡ് വൈറസിന്റെ ചോര്‍ച്ച ചൈനയില്‍ നിന്നാണ് എന്ന പ്രസ്താവന ബീജിങ്ങും നിഷേധിച്ചിട്ടുണ്ട്.

കൊവിഡ് വൈറസ് ചോര്‍ന്നതിന് പ്രധാനമായും രണ്ട് സാധ്യതകളാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ കണക്കു കൂട്ടുന്നത്. വുഹാന്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിനരികിലുള്ള മത്സ്യ മാര്‍ക്കറ്റില്‍ നിന്ന് കൊവിഡ് പടര്‍ന്നതാവാം അല്ലെങ്കില്‍ ചൈനയിലെ ലബോറട്ടറിയില്‍ നിന്ന് മന:പ്പൂര്‍വ്വമല്ലാതെ പടര്‍ന്നതാവാം എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 2019 സെപ്തംബര്‍ 12‑ന് മുമ്ബാണ് ഇത് സംഭവിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വൈറസ് മനുഷ്യനിര്‍മിതമോ ജനിതകമാറ്റം വരുത്തിയതോ അല്ലെന്ന ശാസ്ത്രീയ അഭിപ്രായത്തോട് യോജിക്കുന്നുവെന്നാണ് ഏപ്രിലില്‍ അമേരിക്കയിലെ രഹസ്യാന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കിയത്.

കൊവിഡ് വൈറസിന്റെ ഉത്ഭവവുമായി ബന്ധപ്പെട്ട് വേഗത്തില്‍ തന്നെ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ വേണ്ടി യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ഉത്തരവിട്ടിരുന്നു. 90 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നായിരുന്നു നിര്‍ദ്ദേശം.

നിലവില്‍ രഹസ്വാന്വേഷണ ഏജന്‍സികള്‍ വ്യക്തമായ ഒരു നിഗമനത്തില്‍ എത്തിയിട്ടില്ലെന്നും മൃഗങ്ങളില്‍ നിന്നോ അല്ലെങ്കില്‍ വുഹാനിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നോ ആവാം കൊറോണ വൈറസ് ചോര്‍ന്നത് എന്ന് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

Eng­lish sum­ma­ry; The coro­na virus came from a lab in Wuhan; U.S. with evidence

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.