രാജ്യം കര്‍ഷകരോട് കടപ്പെട്ടിരിക്കുന്നുവെന്നും കര്‍ഷകരും സൈനികരും രാജ്യത്തിന്റെ നട്ടെല്ലാണെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ് റിപ്പബ്ലിക്ക് ദിന സന്ദേശത്തില്‍ പറഞ്ഞു. ഭക്ഷ്യധാന്യങ്ങളിലും പാല്‍ ഉല്പന്നങ്ങളിലും നമ്മെ സ്വയംപര്യാപ്തരാക്കിയ കര്‍ഷകരെ ഓരോ ഇന്ത്യക്കാരനും അഭിവാദ്യം ചെയ്യുന്നു. പ്രകൃതിയുടെ പല പ്രതികൂല സാഹചര്യങ്ങളിലും മറ്റ് നിരവധി വെല്ലുവിളികള്‍ക്കിടയിലും കോവിഡ് മഹാമാരിക്കാലത്തും കര്‍ഷകരാണ് കാര്‍ഷിക ഉല്പാദനം നിലനിര്‍ത്തിയതെന്നും ഈ രാജ്യവും സർക്കാരും മുഴുവൻ ജനങ്ങളും കർഷകരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് കാലത്ത് കര്‍ഷകര്‍ വലിയ പ്രതിസന്ധി നേരിട്ടുവെന്നും വെല്ലുവിളികളെ അതിജീവിച്ച് കര്‍ഷകര്‍ ഭക്ഷ്യ ഉല്പാദനത്തില്‍ കുറവ് വരാതെ കാത്തുവെന്നും ഇതിന് രാജ്യം അവരോട് എന്നും കൃതജ്ഞതയുള്ളവരായിരിക്കുമെന്നും രാഷ്ട്രപതി പറഞ്ഞു.കോവിഡ് പോരാട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വലിയ പങ്ക് വഹിച്ചുവെന്ന് പറഞ്ഞ രാഷ്ട്രപതി വാക്സീന് പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞരെ അഭിനന്ദിച്ചു. പട്ടാളക്കാർ നടത്തിയ ത്യാഗങ്ങളെയും രാഷ്ട്രപതി പരാമർശിച്ച രാഷ്ട്രപതി എല്ലാവരും ഭരണഘടന അനുസരിക്കാന്‍ ബാധ്യസ്ഥരാണന്നും ഓര്‍മ്മിപ്പിച്ചു.രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും രാഷ്ട്രപതി റിപ്പബ്ലിക്ക് ദിന ആശംസകള്‍ നേര്‍ന്നു.
ENGLISH SUMMARY:The country is indebted to the farmers: the President
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.