അരുണ്‍ ജയ്റ്റ്‌ലിക്ക് ആദരമര്‍പ്പിച്ച് രാജ്യം: സംസ്‌കാരം ഇന്ന് നിഗംബോധ്ഘട്ടില്‍

Web Desk
Posted on August 25, 2019, 11:02 am

ന്യൂഡല്‍ഹി: ഇന്നലെ അന്തരിച്ച മുന്‍ കേന്ദ്ര ധനമന്ത്രിയും ബിജെപിയുടെ മുതിര്‍ന്ന നേതാവുമായ അരുണ്‍ ജയ്റ്റലിയുടെ ഭൗതികശരീരം ഇന്ന് നിഗംബോധ് ഘട്ടില്‍ സംസ്‌കരിക്കും.  ഭൗതികശരീരം കൈലാഷ് കോളനിയിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വെച്ചതിനു ശേഷം വിലാപയാത്രയായി ബിജെപി ആസ്ഥാനത്തേക്ക് എത്തിച്ചു.

ബിജെപി ആസ്ഥാനത്ത് എത്തിച്ച ഭൗതികശരീരം രണ്ടു മണി വരെ ഇവിടെ പൊതുദര്‍ശനത്തിനു വെയ്ക്കും. പാര്‍ട്ടിആസ്ഥാനത്ത് പ്രവര്‍ത്തകരും നേതാക്കളും അന്തിമോപചാരം അര്‍പ്പിക്കും. തുടര്‍ന്ന് യമുനാതീരത്തേക്ക് വിലാപായാത്രയായി എത്തിച്ചതിനു ശേഷം ഭൗതികശരീരം നിഗംബോധ്ഘട്ടില്‍ സംസ്‌കരിക്കും.

you may also like this video