Web Desk

ന്യൂഡല്‍ഹി

January 11, 2021, 10:52 pm

രാജ്യത്തെ ബാങ്കിങ് മേഖല കനത്ത വെല്ലുവിളി നേരിടുന്നു

Janayugom Online

രാജ്യത്ത ബാങ്കിങ് മേ­ഖല കനത്ത വെ­ല്ലുവിളി നേരിടുന്നായി റിപ്പോര്‍ട്ട്. ബാങ്കുകളുടെ കിട്ടാകടം 2020 സെപ്റ്റംബറിലെ കണക്കുകള്‍ പ്രകാരം 7.5 ശതമാനമായിരുന്നത് 14.8 ശതമാനത്തിലേക്ക് ഉയരും. രാജ്യത്തെ സാമ്പത്തിക സ്ഥിരതയും വികസനവും സംബന്ധിച്ച റിസര്‍വ് ബാങ്ക് സമിതിയുടെ റിപ്പോര്‍ട്ടിലാണ് ഇത് വ്യക്തമാക്കിയിരിക്കുന്നത്.

കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി രണ്ടിരട്ടിയാകുമെന്നും സമീപഭാവിയില്‍ സമ്പദ് രംഗത്തിനു തിരിച്ചു വരവ് ബുദ്ധിമുട്ടാണെന്നും റിപ്പോര്‍ട്ടിലുണ്ട്. രാജ്യം ഇപ്പോള്‍ കണ്ടതിലും രൂക്ഷമായ പ്രതിസന്ധിയാണ് ഇനി നേരിടേണ്ടി വരിക. വരുന്ന സെപ്റ്റംബറോടെ മൂലധനം കണ്ടെത്താന്‍ നാലു ബാങ്കുകള്‍ക്ക് കഴിയാതെ പോകും. ഇത് ഒമ്പത് ബാങ്കുകളായി ഉയരുമെന്നും റി‌പ്പോര്‍ട്ട് വ്യക്തമാക്കുന്നു. മൂലധനത്തിന്റെ അഭാവം ബാങ്കുകളെ ബാധിച്ചാല്‍ വായ്പ നല്‍കാന്‍ ബാങ്കുകള്‍ക്ക് കഴിയാത്ത അവസ്ഥയാകും ഉടലെടുക്കുക.

ENGLISH SUMMARY:The coun­try’s bank­ing sec­tor is fac­ing a seri­ous challenge
You may also like this video