Web Desk

March 25, 2020, 12:31 pm

രാജ്യം ലോക്ക് ഡൗണിലേക്ക് പോകാൻ കാരണം ആ 64,000 പേര്‍ !

Janayugom Online

ലോകമാകെ ഭീതി പടർത്തി കൊറോണ വൈറസ്. രാജ്യത്തും ഗുരുതരമായ അവസ്ഥയാണ് തുടർന്ന് കൊണ്ടിരിക്കുന്നത്. നിലവിൽ 1,87,904 പേരാണ് കൊറോണ വൈറസ് ബാധയെ തുടർന്ന് രാജ്യത്തു നിരീക്ഷണത്തിൽ കഴിയുന്നത്. ആശങ്കാജനകമായ സാഹചര്യം നിലനിൽക്കുന്നതിന്നാൽ കടുത്ത നിയന്ത്രണങ്ങളും നടപ്പിലാക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള നിയന്ത്രണങ്ങളുടെ ഭാഗമായി  ഞായറാഴ്ച രാജ്യാന്തര യാത്രകൾക്കു വിലക്ക് ഏർപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ വിലക്ക് ഏർപ്പെടുത്തുന്നതിന് തൊട്ടു മുൻപ് 64,000 പേർ വിദേശരാജ്യങ്ങളിൽനിന്ന് ഇന്ത്യയിൽ തിരിച്ചെത്തിയത്. ഇത്രയും ആളുകൾ തിരിച്ചെത്തിയതാണ്

കർശനമായ ലോക്ക് ഡൗൺ നടപ്പാക്കാൻ കേന്ദ്രസർക്കാരിനെ നിർബന്ധിതരാക്കിയതെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്.

രോഗബാധയുള്ള രാജ്യങ്ങളിൽനിന്നു നാട്ടിലെത്തിയവർ സമൂഹവ്യാപനത്തിനു കാരണമാകാതിരിക്കാനുള്ള മുൻകരുതൽ എന്ന നിലയിലാണ് ചിലയിടങ്ങളിൽ കർഫ്യു പ്രഖ്യാപിച്ചിരിക്കുന്നത്.

വിദേശയാത്ര ചരിത്രമുള്ള ഇന്ത്യക്കാരുടെ മടങ്ങിവരവും രാജ്യത്ത് കോവിഡ് പോസിറ്റീവ് രോഗികളുടെ എണ്ണം വർധിക്കുന്നതും തമ്മിൽ ബന്ധമുണ്ടെന്ന്, രോഗപ്രതിരോധം കൃത്യമായി നിരീക്ഷിക്കുന്ന ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥരും ഐസിഎംആറും സൂചിപ്പിക്കുന്നു. ഇത്തരത്തിൽ മടങ്ങിയെത്തിയവർ ഹോം ക്വാറന്റീൻ മറികടക്കുന്നത് കടുത്ത ആശങ്കയാണ് ഉണ്ടാക്കുന്നത്. ഇവർക്കും ഇവരുമായി അടുത്ത് ഇടപെട്ടവർക്കും രോഗബാധ സ്ഥിരീകരിക്കപ്പെട്ടാൽ അതു ഗുരുതരമായ സമൂഹവ്യാപനത്തിനു കാരണമാകും. ഈ സാഹചര്യത്തിലാണ് സമ്പൂർണ ലോക്ക് ഡൗണും ലംഘിക്കുന്നവർക്കു ശിക്ഷയും നടപ്പാക്കേണ്ടിവന്നതെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു.

Eng­lish sum­ma­ry: The coun­try’s going to lock­down because those 64,000 people!

You may also like this video