കൊൽക്കത്ത: രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥയിൽ പ്രതിസന്ധികളൊന്നുമില്ലെന്നും, എന്നാൽ ദുഷ്കരമായ സാഹചര്യത്തിലൂടെയാണ് കടന്നു പോവുന്നതെന്നും നീതി ആയോഗ് വിശിഷ്ട സഹപ്രവർത്തകൻ രാംഗോപാൽ അഗർവാല. കൊൽക്കത്തയിൽ നടന്ന ഭാരത് ചേംബർ ഓഫ് കോമേഴ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വേണ്ടത്ര തയ്യാറെടുപ്പുകള്‍ നടത്താതെയുള്ള സാമ്പത്തിക പരിഷ്കാരങ്ങളാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായതെന്നും അദ്ദേഹം കൂട്ടി ചേർത്തു.
രാജ്യത്തിന്റെ സമ്രദ്ധിക്കയായി അടുത്ത പതിനഞ്ച് വർഷത്തേക്ക് സമ്പത്ത് ഘടന പ്രതിവർഷം എട്ടു ശതമാനം എങ്കിലും വളർച്ച കൈവരിക്കണം. സ്വകാര്യ മേഖലയിൽ നിന്നും കൂടുതൽ നിക്ഷേപം നടത്തണമെന്നും മധ്യവര്‍ഗത്തിനു തൊഴിലവസരങ്ങള്‍ സൃഷ്ടിക്കേണ്ടത് അതിലേറെ പ്രാധാന്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
‘you may also like this video’
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.