ദമ്പതികളെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Web Desk

കൊല്ലം

Posted on June 03, 2020, 12:08 pm

കൊല്ലം അഞ്ചലില്‍ ദമ്പതികളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. അഞ്ചല്‍ ഇടമുളയ്ക്കല്‍ കൈപ്പള്ളിമുക്കില്‍ ദമ്പതികളെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുനില്‍, സുജിനി എന്നിവരാണ് മരിച്ചത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തതാകമെന്നാണ് സൂചന. സുനില്‍ നിര്‍മ്മാണ തൊഴിലാളിയാണ്. തൂങ്ങി മരിച്ച നിലയിലാണ് സുനിലിന്റെ മൃതദേഹം കണ്ടെത്തിയത്. തൊട്ട് അടുത്തമുറിയില്‍ സുജിനിയുടെ മൃതദേഹം കണ്ടത്. ഇവര്‍ക്ക് നാല് വയസുള്ള ഒരു മകള്‍ ഉണ്ട്. മകള്‍ നിര്‍ത്താതെ കരയുന്ന കേട്ടാണ് അയല്‍വാസികള്‍ എത്തുന്നത്. സംഭവസ്ഥലത്തെത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചു.

ENGLISH SUMMARY:The cou­ple was found dead inside the home
Yopu may also like this video