യുഎപിഎ കേസിൽ അറസ്റ്റിലായ വിദ്യാർത്ഥികളെ കസ്റ്റഡിയിൽ വേണമെന്ന പൊലീസിൻറെ ആവശ്യം കോടതി അംഗീകരിച്ചു

Web Desk
Posted on November 13, 2019, 2:44 pm

കോഴിക്കോട്: പന്തീരാങ്കാവ് യുഎപിഎ കേസിൽ അറസ്റ്റിലായ വിദ്യാർത്ഥികളെ കസ്റ്റഡിയിൽ വേണമെന്ന പൊലീസിൻറെ ആവശ്യം കോടതി അംഗീകരിച്ചു. വെള്ളിയാഴ്ച (15.11.19) വൈകിട്ട് വരെയാണ് അലനെയും താഹയേയും പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ അലനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട താഹയെ കോഴിക്കോട് മെഡി. കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യുന്ന മുറയ്ക്ക് താഹയേയും പൊലീസ് കസ്റ്റഡിയിലെടുക്കും. ഹൈക്കോടതിയിൽ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനാൽ പൊലീസിൻറെ കസ്റ്റഡി അപേക്ഷ നിരസിക്കണമെന്നായിരുന്നു പ്രതിഭാഗത്തിൻറെ ആവശ്യം.

കൂടുതൽ ചോദ്യം ചെയ്യലിനായി അലൻ ഷുഹൈബിനെയും താഹാ ഫസലിനെയും അഞ്ചു ദിവസം കസ്റ്റഡിയിൽ വേണമെന്നായിരുന്നു പൊലീസിൻറെ ആവശ്യം. പ്രതികളിൽ നിന്നും പിടിച്ചെടുത്ത ലാപ്ടോപ്പ്, മൊബൈൽ, പെൻഡ്രൈവ്, മെമ്മറി കാർഡ് എന്നിവയിൽ നിന്ന് നിർണായക വിവരങ്ങൾ കിട്ടിയെന്നാണ് പൊലീസ് അവകാശപ്പെടുന്നത്. ഈ വിവരങ്ങൾ കൂടി ഉൾപെടുത്തിയാവും ചോദ്യം ചെയ്യൽ.