ശിക്ഷ വിധിക്കേണ്ടത് കോടതിയാണ്

Web Desk
Posted on November 07, 2019, 10:12 pm

1925 ഡിസംബർ 26 ന് കാൺപൂരിൽ വച്ചു നടന്ന പാർട്ടി സമ്മേളനത്തിൽ വച്ച് ഇന്ത്യൻ കമ്മ്യൂണിസ്റ്റു പാർട്ടി രൂപീകൃതമായതിനു ശേഷം പല കാലഘട്ടങ്ങളിലും കമ്മ്യൂണിസ്റ്റു ഗ്രൂപ്പുകൾ സി­പി­ഐയിൽനിന്നും വിഘടിച്ചു പോവുകയും സ്വന്തമായി കമ്മ്യൂണിസ്റ്റു പാർട്ടികൾ രൂപീകരി­ക്കു­കയും ചെയ്തിട്ടുണ്ട്. 1964 ൽ പാർട്ടി വിട്ടു­പോ­യ സഖാക്കൾ രൂപീകരിച്ച പാർട്ടിയാണ് സിപി­ഐ (എം). പിന്നീട് ചൈനയിൽ ചെയർമാൻ മാവോ സെതുങ്ങ് നയിച്ച സായുധ വിപ്ലവ­ത്തി­ൽ ആകൃഷ്ടരായ ചില ചെറുപ്പക്കാർ 1967 ൽ പശ്ചി­മ ബംഗാളിലെ നക്സൽ ബാരി എന്ന ഗ്രാ­മത്തിൽ സംഘടിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്-ലെനിനിസ്റ്റ്) രൂപീകരിച്ചു. സായുധവിപ്ലവത്തിൽ വിശ്വസിച്ച അവർക്ക് നക്സലുകൾ എന്ന വിളിപ്പേരുണ്ടായി. ഏതാണ്ടി­തേ കാലത്തു തന്നെ 1966 ൽ പശ്ചിമ ബംഗാ­ളിൽ മാവോ സെ തുങ്ങിന്റെ ആശയങ്ങൾക്ക് പ്രാ­മുഖ്യം നൽകിക്കൊണ്ട് മാവോയിസ്റ്റ് ക­മ്മ്യൂ­ണിസ്റ്റ് സെന്റർ രൂപീകരിച്ചു. തെലുങ്കാനയിൽ രൂപീകൃതമായ പീപ്പിൾസ് വാർ ഗ്രൂപ്പും ഇതേ ആശയം തന്നെ പിന്തുടർന്നു. പിന്നീട് ചില ന­ക്സ­ലൈറ്റ് ഗ്രൂപ്പുകൾ പാർ­ല­മെ­ന്ററി ജനാധിപത്യ രീതി അം­ഗീകരിച്ചുകൊണ്ട് പൊതുധാരയിലേക്ക് തിരിച്ചു വന്നു. സിപിഐ (എം­­എൽ) പല സംസ്ഥാനങ്ങളിലും തെര­ഞ്ഞെ­ടുപ്പുകളിൽ മത്സരിച്ചു. അവർ നിയമസഭകളിലും പാർലമെന്റിലും എത്തി. 1989ൽ ബീഹാറിലെ ആര മണ്ഡലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട രാമേശ്വർ പ്രസാദാണ് ഇന്ത്യൻ പാർല­മെന്റിലെ ആദ്യ സിപിഐ (എംഎൽ) അംഗം. അതേസ­മയം മാവോയിസ്റ്റുകളും പീപ്പിൾസ് വാർ ഗ്രൂപ്പും ഇപ്പോഴും സായുധ സമരത്തിന്റെ പാത പി­ന്തു­ടരുന്നു.

കേരളത്തെ സംബന്ധിച്ചിടത്തോളം ബം­­ഗാളിൽ നക്സലൈറ്റ് പ്രസ്ഥാനം രൂപീകൃതമായ അ­റുപതുകളിൽ തന്നെ അതിന്റെ അലയൊലിക­ൾ എത്തി­ച്ചേർന്നി­രുന്നു. ‘വസന്ത­ത്തിന്റെ ഇടി­മുഴക്കം’ എന്ന പേരിൽ ചെറുപ്പക്കാർ നക്സ­ലി­­സത്തിൽ ആകൃ­ഷ്ടരാവുകയും ചെ­യ്തു. 1970 ൽ തി­രു­നെല്ലിയിൽ വച്ച് ന­ക്സ­ലൈറ്റ് നേ­താവ് വർഗീസ് പൊ­ലീസ് വെടി­യേറ്റു കൊല്ലപ്പെട്ടു. വർ­ഷങ്ങൾ­ക്കി­പ്പുറം അത് ഒരു വ്യാജ ഏറ്റുമുട്ട­ലായിരുന്നുവെന്ന് വെടി­യു­തിർത്ത പൊ­ലീസുകാരൻ തന്നെ പരസ്യമായി സമ്മ­തിക്കു­കയും ചെ­യ്തു. നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ ത­ക­ർച്ചയ്ക്കുശേഷം കേരളത്തിൽ വേരുറപ്പിക്കാൻ സായുധ വിപ്ലവത്തിൽ വിശ്വസിക്കുന്ന കമ്മ്യൂ­ണിസ്റ്റ് ഗ്രൂപ്പുകൾക്കൊന്നും സാധിച്ചിട്ടില്ല. ഇ­ന്ത്യയുടെ ചില ഭാഗങ്ങളിൽ വളർന്നു വന്ന മാവോയിസ്റ്റ് ഗ്രൂപ്പുകളുടെ സാന്നിധ്യം കേരള­ത്തി­ലെ പശ്ചിമഘട്ട വനമേഖലകളിൽ ഉ­ണ്ടെ­ന്നും അവർ വന മേഖലകളിൽ പ്രവർത്തിക്കുന്ന ക്വാറികളിലും റിസോർട്ടുകളിലും മറ്റും ചെന്ന് ഭീഷണിപ്പെടുത്തിയെന്നുമൊക്കെയുള്ള ചില വാർത്തകളും വന്നിരുന്നു. പക്ഷെ അവർ സാ­ധാരണ പൗരന്മാരെ ആക്രമിച്ചതായി റിപ്പോർട്ട് ചെയ്തതായി കണ്ടിട്ടില്ല.

2016 നവംബറിൽ നി­ലമ്പൂരിലെ കരുളായി വന മേഖലയിൽ കുപ്പു­സ്വാമി, അജിത, വയനാട് ലക്കിടിയിൽ 2019 മാർച്ചിൽ സി പി ജലീൽ, ഈ വർഷം ഒ­ക്ടോ­ബർ 27 ന് അട്ടപ്പാടി വനമേഖലയിൽ കാർത്തി, രമ, അരവിന്ദ്, മണിവാസകം എന്നിവരും മാവോയിസ്റ്റുകൾ എന്ന് വിശേഷിക്കപ്പെട്ട് ത­ണ്ടർ ബോൾട്ടിന്റെ വെടിയുണ്ടക്കിരയായി. ഈ ഏഴുപേരിൽ ഭൂരിഭാഗം പേരും പുറകിൽ നിന്നും വെടിയേറ്റാണ് കൊല്ലപ്പെട്ടിരിക്കുന്നത്. വധി­ക്കുക എന്ന ഉദ്ദേശത്തോടെ ക്ലോസ് റേഞ്ചിൽ ഏറ്റ വെടിയുണ്ടകളാണ് മരണകാരണമായി പോ­സ്റ്റ്മോർട്ടം റിപ്പോർട്ടിലും സൂചി­പ്പിച്ചി­രി­ക്കു­ന്നത്. മാവോയിസ്റ്റുകൾ പോലുള്ള തീവ്ര ഇടതുപക്ഷ ഗ്രൂപ്പുകളെ വെടിയുണ്ടകളിലൂടെ ഉ­ന്മൂലനം ചെയ്യാം എന്ന ധാരണ ബാലിശമാണ്. ഗ്രാമീണ ജനത കൊടിയ ദാരിദ്ര്യവും ചൂഷണവും വിവേചനവും അനുഭവിക്കുന്ന അവസ്ഥ മാറാ­ത്തിടത്തോളം കാലം ഇത്തരം സംഘടനകളെ ഇല്ലാതാക്കുക ദുഷ്കരമാണ്. മാവോയിസ്റ്റുകൾ ഉ­­ന്നയിക്കുന്ന പ്രശ്നങ്ങൾക്കുള്ള രാഷ്ട്രീയ പരി­ഹാരത്തിലൂടെ മാത്രമേ ഇത്തരം പ്രസ്ഥാ­ന­ങ്ങ­ളുടെ പ്രവർത്തനം അവസാനിപ്പി­ക്കാ­നാ­വുക­യുള്ളു എന്നാണ് ഇക്കാര്യത്തിൽ സിപിഐയുടെ സുവ്യക്തമായ നിലപാട്. തീവ്രവാദത്തെയും രാ­­ജ്യവിരുദ്ധ പ്രവർത്തനങ്ങളെയും പാർട്ടി ഒരി­ക്കലും അംഗീകരിക്കുന്നുമില്ല. പഞ്ചാബിൽ ഖ­ലിസ്ഥാൻ വിഘടനവാദികൾക്കെതിരെ ഏറ്റ­വും ശക്തമായി പോരാടിയത് സിപിഐ ആണ്.

2015 മാർച്ച് 25 മുതൽ 29 വരെ പുതുച്ചേരിയിൽ നടന്ന സിപിഐ 22-ാം പാർട്ടി കോൺഗ്രസ് അംഗീകരിച്ച രാഷ്ട്രീയ പ്രമേയം കശ്മീരിലും നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലും എഎഫ്­എസ്പിഎയുടെ ദുരുപയോഗം മനുഷ്യാവകാശ ലംഘനത്തിനിടയാക്കുന്നുവെന്നും അത് പിൻ­വ­ലിക്കണമെന്നും ആവശ്യപ്പെടുന്നു. തീവ്ര­വാ­ദത്തിനെതിരെ എന്ന പേരിൽ മറ്റ് ജനവിരുദ്ധ നിയമങ്ങളിലൂടെ ജനങ്ങളുടെ പൗരസ്വാതന്ത്ര്യം നിഷേധിക്കുന്നതിനെതിരെയും രാഷ്ട്രീയ പ്രമേ­യം വിരൽ ചൂണ്ടുന്നു. ഇടത് ഐക്യവും എല്ലാ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെയും ഏകീ­ക­ര­ണവും ഉണ്ടാവണമെന്നും 22-ാം സിപിഐ പാ­ർട്ടി കോൺഗ്രസ് തീരുമാനിച്ചു. കൂടാതെ ഒരു വിശാല ഇടത് ജനാധിപത്യ ഐക്യനിര, മതനിരപേക്ഷത, ജനാധിപത്യം, ജനപക്ഷ സാമ്പത്തിക നയങ്ങൾ എന്നീ മിനിമം പരി­പാ­ടികളുടെ അടിസ്ഥാനത്തിൽ രൂപീകരിക്കേ­ണ്ടതുണ്ടെന്നും പാർട്ടി തീരുമാനിച്ചു.

വിശാഖപട്ടണത്ത് 2015 ഏപ്രിൽ 14 മുതൽ 19 വരെ നടന്ന 21-ാം സിപിഐ (എം) പാർട്ടി കോൺഗ്രസ് സ്വീകരിച്ച പ്രമേയത്തിൽ ജ­നാ­ധിപത്യ അവകാശങ്ങൾ അടിച്ചമർത്തു­ന്ന­തുമാ­യി ബന്ധപ്പെട്ട് ജമ്മു-കാശ്മീരിലും മണിപ്പൂരിലും എഎഫ്എസ്പിഎ, കൂടാതെ യുഎപിഎ ഇവ­യ­െല്ലാം ജനാധിപത്യ അവകാശങ്ങളെ അടി­ച്ചമർത്തുന്ന പൈശാചിക നിയമങ്ങളാണെ­ന്നും ജനാധിപത്യ ശക്തികളെയും പൗര­സം­­ഘ­­ങ്ങളെയും ജനാധിപത്യാവകാശങ്ങളും, പൗര­സ്വാതന്ത്ര്യവും സംരക്ഷിക്കാൻ സംഘടി­പ്പി­ക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും അടി­വ­രയിട്ടു പറയുന്നു. അതുപോലെ തന്നെ ഇടതു­പക്ഷ ഐക്യനിരയിൽ കൂടുതൽ കമ്മ്യൂണിസ്റ്റു പാർട്ടികളെയും ഗ്രൂപ്പുകളെയും വ്യക്തികളെയും ഉൾപ്പെടുത്തി വിശാലമായ ഒരു ഇടത് പ്ലാറ്റ് ഫോം രൂപീകരിക്കുവാനുള്ള ശ്രമം മുന്നോട്ട് കൊണ്ടുപോകണം എന്നും പറയുന്നു.

കോഴിക്കോട് കഴിഞ്ഞദിവസം വിദ്യാർ­ത്ഥി­കളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തതി­നെതിരെ യുഎപിഎ ഒരു ജനാധിപത്യ വിരുദ്ധ കരിനിയമമാണെന്നും രണ്ടു യുവാക്കൾക്കെതിരെ പൊലീസ് അത് ചുമത്തരുതായിരുന്നുവെന്നും സിപിഐ (എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പൊലീസ് വിദ്യാർത്ഥി­കൾ­ക്കെ­തി­രെ യുഎപിഎ ചുമത്തിയത് ന്യായീകരി­ക്കാവുന്നതല്ല, പൊലീസിനു തെറ്റുപറ്റി എന്നും മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടും പ്ര­തികരിച്ചത് ഈ വിഷയത്തിൽ സിപിഐ (എം) നിലപാട് ഒരിക്കൽ കൂടി വ്യക്തമാക്കുന്നു.

സുപ്രീംകോടതി പൊലീസ് ഏറ്റുമുട്ടലുകൾ എ­ന്ന് വിശേഷിപ്പിക്കപ്പെടുന്ന സംഭവങ്ങളിൽ മരണമോ മാരകമായ പരിക്കോ ഏൽക്കുമ്പോൾ അന്വേഷണത്തിന് സ്വീകരിക്കേണ്ട 16 മാർഗ്ഗ നിർദ്ദേശങ്ങൾ പിയുസിഎൽ v/s സ്റ്റേറ്റ് ഓഫ് മ­ഹാ­രാഷ്ട്ര എന്ന കേസിൽ 2016 ൽ തന്നെ പുറപ്പെടുവിച്ചിട്ടുണ്ട്. അവ രാജ്യത്ത് നിലനി­ൽ­ക്കുന്ന നിയമമാണ്. അവ പാലിക്കപ്പെടണം. 2013 മാർച്ചിൽ ജസ്റ്റിസ് മാർക്കണ്ഠേയ കഡ്ജൂ, ജസ്റ്റിസ് ജ്ഞാൻസുധ മിശ്ര എന്നിവരടങ്ങിയ സുപ്രീം കോടതി ബഞ്ച് ബോംബെ ഹൈ­ക്കോ­ടതി വ്യാജ ഏറ്റുമുട്ടലിൽ ഒരാളെ വധിച്ച പൊ­ലീസുകാരുടെ ജാമ്യം റദ്ദാക്കിയ കേസിലെ അ­പ്പീലിൽ ഇങ്ങനെ നിരീക്ഷിച്ചു. ”IF an encounter was proved fake, the case should be treat­ed as a ‘rarest of rare’ case and the police­men guilty of the offence of mur­der must be award­ed death pun­ish­ment. Fake encoun­ters are noth­ing but cold blood­ed, bru­tal mur­der by the per­sons who are sup­posed to uphold the law”.

വയനാട്ടിലെ നിരവിൽ പുഴയിലെ ശ്യാം ബാ­ലകൃഷ്ണനെന്ന ചെറുപ്പക്കാരനെ പൊലീസ് മാ­വോയിസ്റ്റ് എന്ന പേരിൽ യാതൊരു മാനദ­ണ്ഡങ്ങളും പാലിക്കാതെ അറസ്റ്റ് ചെയ്യുകയും സെർച്ച് വാറന്റില്ലാതെ വീട് പരിശോധിച്ച് ലാ­പ്ടോപ്പടക്കം കസ്റ്റഡിയിലെടുക്കുകയും കസ്റ്റ­ഡി­യിൽ ചോദ്യം ചെയ്യുകയും ചെയ്ത­തി­ന­െ­തി­രായി ശ്യാം കേരള ഹൈക്കോടതിയിൽ ഫയൽ ചെ­യ്ത റിട്ട് ഹർജിയിൽ (WP © No 24902/2014 (k) 2015 മെയ് 22ന് ജസ്റ്റിസ് മുഹമ്മദ് മു­ഷ്­ത്താക്ക് പരാതിക്കാരന് ഒരുലക്ഷം രൂപ ന­ഷ്ട­പരിഹാരമായും പതിനായിരം രൂപ കോ­ടതി ചെലവും സർക്കാർ നൽകുവാൻ വിധിച്ച കാ­ര്യ­വും ഈ സന്ദർഭത്തിൽ പ്രസക്തമാണ്. ”Lib­er­ty is one of the car­di­nal prin­ci­ples, eteched in any civilised soci­ety gov­erned by law. The con­sti­tu­tion only declared the inher­ent right of a per­son to hold such lib­er­ty against the whole world with­out inter­fer­ence unless autho­rised by law”. എന്നാണ് ഈ കേ­സിൽ കേരള ഹൈക്കോടതി നിരീക്ഷിച്ചത്. ഒരു കുറ്റവാളിയെയും നിയമം അനുശാസിക്കുന്ന വിചാരണക്ക് ശേഷമല്ലാതെ ശിക്ഷിക്കുവാൻ ഇന്ത്യൻ ഭരണഘടന അനുവദിക്കുന്നില്ല. മഹാ­ത്മജിയെ വധിച്ച നാഥുറാം ഗോഡ്സ­െ­യെ­പ്പോ­­ലും കോടതി വിചാരണ നടത്തി കുറ്റവാ­ളിയെന്നു കണ്ടെത്തിയതിനു ശേഷമാണ് വധ­ശിക്ഷ നടപ്പിലാക്കിയത്.

(അവസാനിക്കുന്നില്ല…)