July 4, 2022 Monday

Latest News

July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022

അനാവശ്യ ഗർഭധാരണം തുടരാൻ നിർബന്ധിക്കരുതെന്ന് ഹൈക്കോടതി

Janayugom Webdesk
June 12, 2020

ഗർഭസ്ഥ ശിശുവിന്റെ അവകാശങ്ങളേക്കാൾ മാതാവിന്റെ അവകാശത്തിനാണ് മുൻഗണനയെന്ന് ഹൈക്കോടതി. മാതാവിന്റെ അനാരോഗ്യം ചൂണ്ടിക്കാട്ടി ഗർഭം അലസിപ്പിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് ബെച്ചു കുര്യന്റെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. അനാവശ്യ ഗർഭധാരണം തുടരാൻ നിർബന്ധിക്കുന്നത് വ്യക്തിപരമായ കടന്നുകയറ്റമാണെന്ന് കോടതി നിരീക്ഷിച്ചു.

1971ലെ മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി ആക്ട് പ്രകാരം ഗർഭകാലം 20 ആഴ്ചകൾക്കപ്പുറം പിന്നിട്ടാൽ ഗർഭം അലസിപ്പിക്കാൽ നിയമപരമായി അനുവദിക്കുന്നതല്ല. ഈ സാഹചര്യത്തിലാണ് ഹർജിക്കാരിക്ക് കോടതിയെ സമീപിക്കണ്ടി വന്നത്.

നല്ലത് തിരഞ്ഞെടുക്കാനുള്ള അവകാശം സ്ത്രീയുടെ സ്വാതന്ത്ര്യത്തിനുള്ള അവകാശത്തിന്റെ ഭാഗമായി ഇതിനകം അംഗീകരിച്ചിട്ടുണ്ട്. അമ്മയുടെ ജീവൻ അപകടത്തിലാകുമ്പോൾ, തീർച്ചയായും ഗർഭസ്ഥ ശിശുവിനെ അമ്മയിൽ നിന്ന് വേർപെടുത്തുക തന്നെ വേണമെന്നതിൽ തർക്കമില്ലെന്നാണ് കോടതിയുടെ നീരീക്ഷണം.

Eng­lish sum­ma­ry;The court observed that forc­ing unwant­ed preg­nan­cy to con­tin­ue is a per­son­al offense

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.