8 December 2024, Sunday
KSFE Galaxy Chits Banner 2

Related news

October 30, 2024
May 2, 2024
May 1, 2024
September 26, 2023
August 10, 2023
November 13, 2022
November 11, 2022
November 10, 2022
November 7, 2022
November 6, 2022

ആര്യാ രാജേന്ദ്രനെതിരായ ഡ്രൈവര്‍ യദുവിന്റെ ഹര്‍ജി കോടതി തള്ളി

Janayugom Webdesk
തിരുവനന്തപുരം
October 30, 2024 3:15 pm

മേയര്‍ ആര്യാരാജേന്ദ്രനെതിരായ ഡ്രൈവര്‍യദുവിന്റെ ഹര്‍ജി കോടതി തള്ളി.തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഹര്‍ജിതള്ളിയത്.കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നായിരുന്നു ആവശ്യം. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന ആവശ്യവും കോടതി തള്ളി.

തിരുവനന്തപുരത്ത് വെച്ച് കാറില്‍ യാത്ര ചെയ്യുന്നതിനിടെയാണ് കെഎസ്ആര്‍ടിസി താത്കാലിക ഡ്രൈവര്‍ യദു മേയറിനോടും കുടുംബത്തിനോടും അപമര്യാദയായി പെരുമാറിയത്.സംഭവം നടന്ന ഉടന്‍ ആര്യ രാജേന്ദ്രന്‍ ഗതാഗത മന്ത്രിക്കും പൊലീസിനും പരാതി നല്‍കിയിരുന്നു.

കെഎസ്ആര്‍ടിസി ഡ്രൈവര്‍ തന്നോടും കുടുംബത്തിനോടും അപമര്യാദയായി പെരുമാറിയെന്നും, ഡ്രൈവര്‍ തനിക്കെതിരെയും സഹോദരന്റെ ഭാര്യക്ക് നേരെയും ലൈംഗിക ചുവയുള്ള ആംഗ്യം കാണിച്ചെന്നും പറഞ്ഞാണ് തന്റെ പരാതിയെന്ന് മേയര്‍ രാജേന്ദ്രന്‍ പ്രതികരിച്ചിരുന്നു. കെഎസ്ആര്‍ടിസി താത്കാലിക ജീവനക്കാരനായ യദുവിനെതിരെ മുന്‍പും നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.