19 April 2024, Friday

Related news

April 18, 2024
April 17, 2024
April 15, 2024
April 15, 2024
April 12, 2024
April 11, 2024
April 8, 2024
April 7, 2024
April 6, 2024
April 6, 2024

എൽദോസ് കുന്നപ്പിള്ളി കേസ്; ബലാത്സം ഗത്തെക്കാൾ ക്രൂരമാണ് വ്യാജ ആരോപണമെന്ന് കോടതി

Janayugom Webdesk
കൊച്ചി
November 14, 2022 7:39 pm

എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎയ്ക്കെതിരായ കേസിൽ ലൈംഗിക ബന്ധം പരസ്പര സമ്മതത്തോടെയുള്ളതായിരുന്നോ എന്ന് ഹൈക്കോടതിയുടെ ചോദ്യം. പരാതി വായിക്കുമ്പോൾ ഉഭയസമ്മതപ്രകാരമുളള ലൈംഗിക ബന്ധമാണ് നടന്നതെന്ന് വ്യക്തമല്ലേയെന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് ചോദിച്ചു. ആദ്യ പരാതിയിൽ ലൈംഗിക പീഡന ആരോപണം ഉൾപ്പെട്ടിരുന്നോയെന്ന കോടതിയുടെ ചോദ്യത്തിന് ഇല്ലെന്ന് പ്രോസിക്യൂഷൻ മറുപടി നൽകി. പരാതി വായിച്ചപ്പോൾ സിനിമാക്കഥ പോലെയാണ് തോന്നുന്നതെന്നും കോടതി അഭിപ്രായപ്പെട്ടു

ബലാത്സംഗത്തെക്കാൾ ക്രൂരമാണ് വ്യാജ ആരോപണമെന്ന് കോടതി നിരീക്ഷിച്ചു. ഈ കേസിൽ വധശ്രമം എങ്ങനെ നിലനിൽക്കുമെന്നും കോടതി ചോദിച്ചു. കേസിൽ പ്രതിയായ എംഎൽഎ സമൂഹത്തിന് മാതൃകയാകേണ്ട വ്യക്തിയാണെന്ന് പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചു. കേസ് ഒതുക്കി തീർക്കാൻ കോവളം എസ്ഐ ശ്രമിച്ചതായും പ്രോസിക്യൂഷൻ ആരോപിച്ചു. എൽദോസ് കുന്നപ്പിള്ളിലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുളള സർക്കാരിന്റെ അപ്പീൽ പരിഗണിക്കുന്നതിനിടയിലാണ് ഹൈക്കോടതി ചോദ്യങ്ങളുന്നയിച്ചത്. കേസിൽ ഇന്നും വാദം തുടരും.

Eng­lish Summary:The court said that false alle­ga­tions are more cru­el than rape,eldhose case
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.