കോവിഡ് 19ന്റെ മറവില്‍ റിസോര്‍ട്ടുകള്‍ കേന്ദ്രികരിച്ച് വന്‍ വാറ്റുചാരായ നിര്‍മ്മാണം. 2000 ലിറ്റര്‍ കോഡയും ചാരായവും നിര്‍മ്മാണത്തിലിരിക്കെ എക്സൈസ് സംഘം പിടികൂടി. അണക്കര ആറാം മൈലിന് സമീപം പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടിന്റെ മറവില്‍ നടന്ന വാറ്റുകേന്ദ്രത്തില്‍ എക്സൈസ് സംഘം നടത്തിയ റെയ്ഡില്‍ 2000 ലിറ്റര്‍ കോഡയും വാറ്റുചാരായവും നാടന്‍ തോക്കും വെടിമരുന്നും മറ്റ് ഉപകരണങ്ങളും പിടികൂടി. റിസോര്‍ട്ടിന്റെ നടത്തിപ്പുകാരനായ ആറാം മൈല്‍ കുങ്കിരുപ്പെട്ടി വലിയപാറ നെല്ലിമൂട്ടില്‍ ജിനദേവനെ അറസ്റ്റ് ചെയ്തു.
ആറാം മൈലില്‍ പ്രവര്‍ത്തിക്കുന്ന ബാംബു നെറ്റ് റിസോര്‍ട്ടില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് വാറ്റുചാരായം ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ വിളമ്പുന്നതായി മാസങ്ങള്‍ക്ക് മുമ്പ് തന്നെ ജില്ലാ എക്സൈസ് ഇന്റലിജന്‍സിന് വിവരം ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് പലതവണ ഇവിടെ പരിശോധനകള്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്തുവാന്‍ സാധിച്ചിരുന്നില്ല. ലോക് ഡൗണ്‍ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ബാറുകളും ബിവറേജുകളും അടച്ചതോടെ റിസോര്‍ട്ട് കേന്ദ്രികരിച്ച് വന്‍തോതില്‍ വ്യാജവാറ്റ് നടക്കുന്നതായി കഴിഞ്ഞ ദിവസം എക്സൈസിന് വിവരം ലഭിക്കുകയായിരുന്നു.
you may also like this video;
ഇതിനെ തുടര്‍ന്ന് എക്സൈസ് ഡപ്യുട്ടി കമ്മീഷണറുടെ കീഴിലുള്ള പ്രത്യേക സംഘവും ജില്ലാ എക്സൈസ് ഇന്റലിജന്‍സ്, ഉടുമ്പന്‍ചോല സര്‍ക്കിള്‍ ഓഫീസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേത്യത്വത്തിലുള്ള സംഘം ഇന്നലെ വൈകിട്ട് 5.30 ഓടെ റിസോര്‍ട്ടില്‍ പരിശോധന നടത്തുകയായിരുന്നു. അഞ്ച് മണിക്കൂര്‍ നീണ്ടുനിന്ന പരിശോധനയില്‍ 2000 ലിറ്റര്‍ കോഡ, രണ്ട് ലിറ്റര്‍ വാറ്റുചാരായം, നാടന്‍ തോക്ക്, വെടിമരുന്ന്, തിരകള്‍, വാറ്റുപകരണങ്ങള്‍ തുടങ്ങിയവ കണ്ടെടുത്തു. എക്സൈസ് സംഘം എത്തുമ്പോള്‍ പ്രതിയായ ജിനദേവന് വാറ്റുചാരായം നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. കോട്ടയം സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് റിസോര്‍ട്ട്. ഗസ്റ്റുകള്‍ ഇല്ലാതിരുന്ന സാഹചര്യത്തില്‍ വന്‍തോതില്‍ വാറ്റുചാരായം നിര്‍മ്മിച്ച് ഇടനിലക്കാര്‍ വഴി വിറ്റഴിക്കുവാനായിരുന്നു പ്രതിയുടെ നീക്കം. നാടന്‍ തോക്ക്, വെടിയുണ്ട എന്നിവ പൊലീസ് കൈമാറും.
ബിവറേജസുകളും ബാറുകളും അടച്ച സാഹചര്യത്തില്‍ അതിര്‍ത്തി മേഖലകളില്‍ വ്യജവാറ്റുസംഘങ്ങള് വീണ്ടും സജീവമായതായി ഇന്റലിജന്‍സിന് വിവരം ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ ശക്തമായ തിരിച്ചില്‍ നടത്തുന്നമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പ്രിവന്റീവ് ഓഫീസര്‍ കെ.ആര് ബാലന്, ഇന്റലിജന്‍സ് പ്രിവന്റീവ് ഓഫീസര്‍മാരായ എം.ടി. പ്രമോദ്്, പി.ടി സേവ്യര്‍, ഡപ്യുട്ടി കമ്മീഷണര്‍ ഓഫീസ് സ്പെ്ഷ്യല്‍ സ്ക്വഡ് അംഗങ്ങളായ ബി രാജ്കുമാര്, ടി.എ അനീഷ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എം.ആര് രതീഷ്കുമാര്‍, ലിജോ ജോസഫ്, കെ.എസ് അനുപ്്, എം. നൗഷാദ്, കെ.ആര് ശശികുമാര്‍ എന്നിവര്‍ നേത്യത്വം നല്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.