സ്വന്തം ലേഖകൻ

കൊച്ചി

March 23, 2020, 9:37 pm

കോവിഡ് ഭീതി ഫാക്ടിനും തിരിച്ചടിയായി

Janayugom Online

കേന്ദ്ര സർക്കാർ വാഗ്‌ദാനം ചെയ്ത പാക്കേജുകൾ ഒന്നും നൽകിയില്ലെങ്കിലും കാർഷിക മേഖലയിൽ ഉണ്ടായ ഉണർവിന്റെ വെളിച്ചത്തിൽ ലാഭത്തിലേയ്ക്ക് പോവുകയായിരുന്ന കേന്ദ്ര പൊതുമേഖല രാസവള നിർമ്മാണശാലയായ ഫാക്ട് കോവിഡിന്റെ പശ്ചാത്തലത്തിൽ ആശങ്കയിൽ. പ്രളയം തുടർന്നുണ്ടായ വരൾച്ച എന്നിവ കമ്പനിയുടെ വിറ്റുവരവിനെ പിന്നോട്ടടിക്കുമെന്ന ആശങ്കഉണ്ടായിരുന്നുവെങ്കിലും കൃത്യമായ ആസൂത്രണത്തിലൂടെ ഇതിനെ മറികടക്കുകയായിരുന്നു. നടപ്പ് സാമ്പത്തീക വർഷം അവസാനിയ്ക്കാനിരിക്കെ വിറ്റുവരവ് 2600 കോടി രൂപ കഴിഞ്ഞു .സാമ്പത്തീക വർഷം അവസാനിക്കുന്നതോടെ 10.50 ലക്ഷം ടൺ വളം വിറ്റഴിക്കാനാണ് കമ്പനി ലക്ഷ്യമിട്ടിരുന്നത് .10 ലക്ഷം വിറ്റഴിച്ചുകഴിഞ്ഞു.
ഈ മാസം അവസാനിക്കുമ്പോൾ 2700 കോടിയുടെ വിറ്റുവരവാണ്‌ ലക്ഷ്യമിട്ടിരുന്നത് .കഴിഞ്ഞ സാമ്പത്തികവർഷം 1955 കോടിയുടെ വിറ്റുവരവാണ്‌ ഉണ്ടായിരുന്നത് .കഴിഞ്ഞ സാമ്പത്തീക വർഷം 163 .14 കോടിയുടെ ലാഭമാണ് കമ്പനിക്കുണ്ടായിരുന്നത് . ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്കുള്ള ലോഡുകൾ കോവിഡ് ബാധയെ തുടർന്ന് അതിർത്തികൾ അടച്ചതിനെ തുടർന്ന് ലോഡുകൾ ഉടൻ അയക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. രോഗബാധയെ തുറന്നുള്ള കാർഷീകമേഖലയുടെ അവസ്ഥയും കമ്പനിയുടെ മുന്നോട്ടുള്ള പോക്കിനെ ബാധിക്കും.
700 കോടിയുടെ പുതിയ രാസവള പ്ലാന്റ് ഉൾപ്പടെയുള്ള വികസനപദ്ധതിയാണ് കമ്പനി ലക്ഷ്യം വെയ്ക്കുന്നത്. അടച്ചുപൂട്ടിയ അമ്പലമുകൾ ഡിവിഷനിൽ അഞ്ചുലക്ഷം ടൺ ശേഷിയുള്ള പ്ലാന്റ് ആണ് സ്ഥാപിക്കുന്നത്. ജൂലൈ മാസത്തിൽ നിർമ്മാണമാരംഭിക്കുന്ന പ്ലാന്റ് രണ്ട്‌ വർഷത്തിനുള്ളിൽ പൂർത്തിയാക്കും. സാമ്പത്തീക വർഷത്തെ ആദ്യപാദത്തിൽ വളർച്ചയിൽ വിചാരിച്ച കുതിപ്പില്ലായിരുന്നുവെങ്കിലും പിനീട് ക്രമമായ വളർച്ചയാണ് കമ്പനി കൈവരിച്ചത്. യുപിഎ മന്ത്രിസഭയുടെ കാലം മുതൽ അവഗണിയ്ക്കപ്പെട്ട കമ്പനി അമ്പലമേട്ടിൽ അമോണിയം സ്റ്റോറേജ്‌ ടാങ്കും,ഉദ്യോഗമണ്ഡലിലെ പ്ലാന്റ് നവീകരവും അടക്കമുളള പദ്ധതികൾ ആസൂത്രണം ചെയ്യപെടുമ്പോൾ കൊറോണയടക്കമുള്ള പുതിയ സാഹചര്യങ്ങൾ പ്രതികൂലമായി ബാധിക്കുമോയെന്ന ആശങ്ക തൊഴിലാളികൾക്കുണ്ട് .

English Summary:The Covid Fear Fact is also a setback
You may also like this video