വര്‍ക്കലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച രോഗി ക്വാറന്റൈൻ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് ആശുപത്രികളിലടക്കം നിരവധിയിടങ്ങളില്‍ യാത്ര ചെയ്തു. മാര്‍ച്ച് 20 നാണ് ഇയാള്‍ ഷാര്‍ജയില്‍ നിന്ന് തിരുവനന്തപുരത്തെത്തിയത്. പുത്തന്‍ ചന്തയിലെ വീട്ടിലെത്തിയ ശേഷം കുടുംബത്തോടൊപ്പം ആശുപത്രിയില്‍ പോയി.
മാര്‍ച്ച് 29ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എസ്എടി ആശുപത്രിയിലും കുടുംബത്തോടൊപ്പം പോകുകയും ചെയ്തു. ഏപ്രില്‍ 23നാണ് ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. താൻ പതിന്നാലു ദിവസത്തെ ക്വാറന്റൈൻ പാലിച്ചതിന് ശേഷമാണ് പുറത്തു പോയതെന്നാണ് ഇയാള്‍ വെളിപ്പെടുത്തിയിരുന്നത്.
എന്നാല്‍ വിശദമായ റൂട്ട് മാപ്പ് തയ്യാറാക്കിയതോടെയാണ് ആശുപത്രിയിലടക്കം പലയിടങ്ങളിലും പോയിരുന്നതായി കണ്ടെത്തുന്നത്. വിദേശത്ത് നിന്നെത്തി 34 ദിവസത്തിനു ശേഷമാണ് വര്‍ക്കയിലെ ആള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. വീട്ടില്‍ ഉള്ളവരെല്ലാവരെയും നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.