October 6, 2022 Thursday

Related news

October 3, 2022
October 1, 2022
September 29, 2022
September 29, 2022
September 20, 2022
September 19, 2022
September 19, 2022
September 18, 2022
September 15, 2022
September 14, 2022

ഡല്‍ഹി വിമാനത്താവളത്തില്‍ കോവിഡ് പരിശോധനാ ലാബ് വരുന്നു

Janayugom Webdesk
ന്യൂഡല്‍ഹി
September 4, 2020 7:26 pm

വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്കായി രാജ്യതലസ്ഥാനത്ത് ഇനി കോവിഡ് പരിശോധന ലാബ് തുറക്കുന്നു. കോവിഡ് രോഗികളുടെ എണ്ണം പ്രതിദിനം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പരിശോധനകള്‍ വേഗത്തിലാക്കാന്‍ ഇത്തരം ഒരു സംവിധാനം ഇന്ധിരാ ഗന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആദ്യമായാണ് രാജ്യത്ത് ഒരുക്കുന്നത്. 

ആറ് മണിക്കൂറിനകം ആര്‍ടി — പിസിആര്‍ പരിശോധനാഫലം ലഭിക്കും. ഡല്‍ഹി സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ള സ്വകാര്യ ലാബിന്റെ സഹകരണത്തോടെയാണ് ലാബ് പ്രവര്‍ത്തം ആരംഭിക്കുന്നത്. ടെര്‍മിനല്‍ മൂന്നിന്റെ കാര്‍ പാര്‍ക്കിങ്ങ് സ്ഥലത്താണ് ലാബ് സംവിധാനം ഒരുക്കുന്നത്. പരിശോധഫലം ലഭിക്കുന്നത് വരെ യാത്രക്കാര്‍ക്ക് വെയിറ്റിങ് ലോഞ്ചിലോ ഹോട്ടല്‍ മുറികളിലോ ഐസൊലേഷനില്‍ ഇരിക്കാം. 

ഇവരുടെ പരിശോധന ഫലം പോസിറ്റീവായാല്‍ ഐസിഎംആറിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് മറ്റ് നടപടികള്‍ സ്വീകരിക്കുന്നത്. ഫലം നെഗറ്റീവായാവര്‍ക്ക് 96 മണിക്കൂറിനുള്ളില്‍ ലഭിക്കുന്ന നെഗറ്റീവ് ആര്‍ടി — പിസിആര്‍ പരിശോധനാഫലം കൈവശം ലഭിച്ചിട്ടുണ്ടെങ്കില്‍ അവരെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

ENGLISH SUMMARY:The Covid Test­ing Lab is com­ing up at the Del­hi Airport
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.