രാജ്യത്ത് കോവിഡിനെതിരെ പ്രിതിരോധ വാക്സിന് ലഭ്യമായാല്‍ എല്ലാ ഇന്ത്യക്കാര്‍ക്കും അത് സൗജന്യമായി ലഭിക്കാന്‍ അവകാശമുണ്ടെന്ന് ഡല്‍ഹി മുഖ്യ മന്ത്രി അരവിന്ദ് കെജ്രിവാള്. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ ജയിപ്പിച്ചാല്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് വാക്സിന് സൗജന്യമായി നല്‍കുമെന്ന് പാര്‍ട്ടിയുടെ പ്രകടന പത്രികയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് വാക്സിന് സൗജന്യമായി ലഭിക്കണമെന്നും അത് ജനങ്ങളുടെ അവകാശമാണെന്നും കെജ്രിവാള് പറഞ്ഞു. ബിജിപിക്ക് വോട്ട് നല്‍കാതെ ഇന്ത്യയിലെ ജനങ്ങള്‍ക്ക് വാക്സിന് സൗജന്യമായി നല്‍കില്ലെ എന്ന് കെജ്രിവാള് ചോദിച്ചു. ഡല്‍ഹിയിലെ ശാസ്ത്രി പാര്‍ക്കിനെയും സീലാംപൂരിനെ ബന്ധിപ്പിച്ചുകൊണ്ടുള്ള മേല്‍പ്പാലം ഉദ്ഘാടന വേളയിലാണ് ഡല്‍ഹി മുഖ്യമന്ത്രിയുടെ പ്രതികരണം.
ENGLISH SUMMARY:The covid vaccine should be given free to all; Arvind Kejriwal
You may also like this video