Web Desk

ഗുരുഗ്രാം

March 01, 2021, 5:21 pm

അപകടത്തില്‍ പരിക്കേറ്റ പശുവിന് ശസ്ത്രക്രിയ നടത്തി; കണ്ടത് ഞെട്ടിക്കുന്ന കാഴ്ച

Janayugom Online

നാലുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ പശുവിന്റെ വയറ്റില്‍ നിന്നും കണ്ടെടുത്ത വസ്തുക്കള്‍ കണ്ട് മൃഗ ഡോക്ടര്‍മാര്‍ ഞെട്ടി. അപകടത്തില്‍ പരിക്കേറ്റ പശുവിനെയാണ് ചികിത്സയക്കായി ആശുപത്രിയില്‍ എത്തിച്ചത്. പശുവിന്റെ വയറ്റില്‍ നിന്ന് 71 കിലോഗ്രാം പ്ലാസ്റ്റിക്കാണ് നീക്കം ചെയ്തത്. ഹരിയാന ഫരീദാബാദിലാണ് സംഭവം. സ്ക്രൂ, പിന്‍, ഗ്ലാസ് തുടങ്ങിയും കണ്ടെത്തി. മാസങ്ങളായി പശു വയറ്റിലാക്കിയ വസ്തുക്കളാണ് ഇവയൊക്കെ. അലഞ്ഞു തിരഞ്ഞു നടന്ന പശുവിനെ വാഹനം ഇടിച്ച ശേഷം മൃഗാശുപത്രിയില്‍ എത്തിച്ചത്. പശു വയറ്റില്‍ ചവുട്ടുന്നത് ശ്രദ്ധയില്‍പെട്ടതോടെയാണ് പരിശോധിച്ച ഡോക്ടര്‍ പ്ലാസ്റ്റിക്കിന്റെ ഒരു കൂമ്പാരം തന്നെയാണ് പുറത്തെടുത്തത്. തുടര്‍ന്ന് ശസ്ത്രക്രിയയിലൂടെ പശുവിന്റെ വയര്‍ വൃത്തിയാക്കുകയായിരുന്നു. പശു അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. അടുത്ത പത്തുദിവസം നിര്‍ണായകമാണെന്ന് ഡോക്ടര്‍ അതുല്‍ മൗര്യ പറയുന്നു.

ENGLISH SUMMARY:It was a shock­ing sight to see the stom­ach of a cow injured in an accident
you may also like this video