Wednesday
24 Jul 2019

ക്രൂഡ്ഓയില്‍ ഇറക്കുമതി: അമേരിക്കന്‍ നീക്കത്തെ സിപിഐ അപലപിച്ചു

By: Web Desk | Saturday 4 May 2019 11:05 PM IST


ന്യൂഡല്‍ഹി: ഇറാനില്‍ നിന്നും ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യാനുള്ള ഇന്ത്യന്‍ തീരുമാനത്തിനെതിരെ ഉപരോധം ഏര്‍പ്പെടുത്താനുള്ള അമേരിക്കയുടെ നീക്കത്തില്‍ സിപിഐ ദേശീയ സെക്രട്ടേറിയറ്റ് ശക്തമായി അപലപിച്ചു.

മെയ് രണ്ടിന് ശേഷം ഇറക്കുമതി ചെയ്താല്‍ ഉപരോധം ഏര്‍പ്പെടുത്താനാണ് അമേരിക്കയുടെ തീരുമാനം. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ശക്തമായ നിലപാട് സ്വീകരിക്കണം. അതോടൊപ്പം അമേരിക്കന്‍ ഭീഷണി തള്ളിക്കളയണമെന്നും സിപിഐ ദേശീയ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില ഉയരുന്നു. ഈ സാഹചര്യത്തില്‍ ഇറാനില്‍ നിന്നും കുറഞ്ഞ വിലയ്ക്കാണ് ക്രൂഡ് ഓയില്‍ ലഭിക്കുന്നത്.

അതുകൊണ്ടുതന്നെ ഇറാനില്‍ നിന്നുള്ള ഇന്ധന ഇറക്കുമതി അവസാനിപ്പിക്കാന്‍ കഴിയില്ല. അമേരിക്കയുടെ ഉപരോധ ഭീഷണി ഇന്ത്യ ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥയെ ബാധിച്ചിട്ടുണ്ട്. മറ്റ് രാജ്യങ്ങളുടെമേല്‍ തങ്ങളുടെ ഇച്ഛ അടിച്ചേല്‍പ്പിക്കാനുള്ള നീക്കം എല്ലാവരും ഒരുമിച്ച് അപലപിക്കണം. ഇറാനെതിരെയുള്ള അമേരിക്കന്‍ സ്വേച്ഛാധിപത്യ ഉപരോധം ഒരു തരത്തിലും ന്യായീകരിക്കാന്‍ കഴിയില്ല. ഇതിനെ എതിര്‍ത്ത് തോല്‍പ്പിക്കണമെന്നും സിപിഐ ദേശീയ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

Related News