മോഡി സര്‍ക്കാരിന്റെ ചങ്ങാത്ത മുതലാളിത്തത്തിനും അവശ്യസാധനങ്ങളുടെ വിലക്കയറ്റം, പണപ്പെരുപ്പം, തൊഴിലില്ലായ്മ, പൊതുമേഖലയുടെ സ്വകാര്യവൽക്കരണം എന്നിവയ്ക്കുമെതിരെ സിപിഐ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി രാജ്യവ്യാപകമായി പ്രതിഷേധ ധര്‍ണകളും കേന്ദ്രസര്‍ക്കാര്‍ ഓഫിസ് മാര്‍ച്ചുകളും സംഘടിപ്പിച്ചു. ഡല്‍ഹി മംഗള്‍പൂരിയില്‍ നടന്ന പ്രതിഷേധ ധര്‍ണ സംസ്ഥാന സെക്രട്ടറി ശങ്കർ ലാൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം അബ്‌സർ അഹമ്മദ്, രാം പ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ പ്രക്ഷോഭത്തിന്റെ ഭാഗമായി മാര്‍ച്ചുകളും ധര്‍ണകളും നടന്നു.
സംസ്ഥാനത്ത് എല്ലാ മണ്ഡലം ലോക്കല്‍ കേന്ദ്രങ്ങളിലും പ്രക്ഷോഭത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ഓഫിസ് മാര്‍ച്ചുകളും നൂറുകണക്കിന് കേന്ദ്രങ്ങളില്‍ സായാഹ്ന ധര്‍ണകളും നടന്നു. പാലക്കാട് പറളി ചന്തപ്പുരയില്‍ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി ചാമുണ്ണിയും മലമ്പുഴ മന്തക്കാട് ജില്ലാ സെക്രട്ടറി കെ പി സുരേഷ് രാജും തൃശൂരില്‍ ജില്ലാ സെക്രട്ടറി കെ കെ വത്സരാജും നാട്ടികയില്‍ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി എന്‍ ജയദേവനും കാസര്‍കോട് ജില്ലാ സെക്രട്ടറി സി പി ബാബുവും ഉദ്ഘാടനം ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.