Web Desk

മന്നൂർക്കോണം

July 06, 2021, 7:33 pm

സിപിഐ പഠനോത്സവം സംഘടിപ്പിച്ചു

Janayugom Online
മന്നൂർക്കോണം പുള്ളീക്കോണം ബ്രാഞ്ചിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പഠനോത്സവം സിപിഐ സംസ്ഥാന കൗൺസിൽ അംഗവും എഐടിയുസി ജില്ലാ സെക്രട്ടറിയുമായ മീനാങ്കൽ കുമാർ വിദ്യാർത്ഥികൾക്കാവശ്യമായ പഠനോപകരണങ്ങൾ വിതരണം ചെയ്ത് കൊണ്ട് യോഗം ഉദ്ഘാടനം ചെയ്തു

മന്നൂർക്കോണം പുള്ളീക്കോണം ബ്രാഞ്ചിന്റെ നേതൃത്വത്തിൽ പഠനോത്സവം സംഘടിപ്പിച്ചു. സിപിഐ സംസ്ഥാന കൗൺസിൽ അംഗവും എഐടിയുസി ജില്ലാ സെക്രട്ടറിയുമായ മീനാങ്കൽ കുമാർ വിദ്യാർത്ഥികൾക്കാവശ്യമായ പഠനോപകരണങ്ങൾ വിതരണം ചെയ്ത് കൊണ്ട് യോഗം ഉദ്ഘാടനം ചെയ്തു.

രാജു അധ്യക്ഷത വഹിച്ച യോഗത്തിൽ സിപിഐ മണ്ഡലം സെക്രട്ടറി എം.എസ്.റഷീദ്, ലോക്കൽ കമ്മിറ്റി സെക്രട്ടറി ഷമീം, എഐടിയുസി മണ്ഡലം പ്രസിഡന്റ്‌ പുറുത്തിപ്പാറ സജീവ്, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം കണ്ണൻ.എസ്.ലാൽ, വാർഡ് മെമ്പർ സന്ധ്യ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ നിധീഷ്, സോമശേഖരൻ, തുളസീധരൻ, തൊളിക്കോട് ഷാനി, തങ്കച്ചൻ, അശോകൻ തുടങ്ങിയവർ പങ്കെടുത്തു.

ENGLISH SUMMARY:The CPI orga­nized a study festival
You may also like this video