സിപിഐ സ്വാഗതം ചെയ്തു

Web Desk

ന്യൂഡൽഹി

Posted on July 07, 2020, 10:34 pm

നിലനില്ക്കുന്ന ഇന്ത്യ‑ചൈന സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള സൈനിക പിന്മാറ്റത്തെ സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് സ്വാഗതം ചെയ്തു. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ, ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി എന്നിവർ നടത്തിയ ടെലഫോൺ സംഭാഷണം ഇന്ത്യ — ചൈന അതിർത്തിയിലെ യഥാർത്ഥ നിയന്ത്രണ രേഖയിൽ നിന്ന് സൈന്യത്തെ പിൻവലിക്കുന്നതിനും പ്രദേശത്ത് സമാധാനം സൃഷ്ടിക്കുന്നതിനും വഴിയൊരുക്കി. നമ്മുടെ അതിർത്തി പ്രദേശത്തെ സ്ഥിതി സാധാരണ നിലയിലാക്കുന്നതിനുള്ള ഒരു നല്ല നടപടിയായാണ് സിപിഐ ഇതിനെ കാണുന്നതെന്ന് സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യ‑ചൈന അതിർത്തി പ്രദേശങ്ങളിൽ നിന്ന് ഘട്ടം ഘട്ടമായും വേഗത്തിലുമുള്ള സൈനിക പിന്മാറ്റം ത്വരിതപ്പെടുത്തേണ്ടത് അത്യാവശ്യമാണ്, അതേസമയം യഥാർത്ഥ നിയന്ത്രണ രേഖയുടെ കാര്യത്തിൽ ഏപ്രിലിന് മുമ്പുള്ള സ്ഥിതി ഇരുരാജ്യങ്ങളും അംഗീകരിക്കുകയും നിരീക്ഷിക്കുകയും വേണം. നിലവിലെ സാഹചര്യങ്ങൾ സൗഹാർദ്ദപരമായി അവസാനത്തിലെത്തിക്കുന്നതിന് ഇരുരാജ്യങ്ങളും ചർച്ചകൾ കൂടുതൽ ശക്തമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.

you may also like this video