Web Desk

December 18, 2019, 10:50 pm

പൗരത്വ നിയമത്തിനെതിരെ സിപിഐ സുപ്രീംകോടതിയിൽ ഹർജി നൽകും

Janayugom Online

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സിപിഐ സുപ്രീംകോടതിയിൽ റിട്ട് ഹർജി നൽകും. ലോക്‌സഭയും രാജ്യസഭയും പാസ്സാക്കി, രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ച് ഡിസംബർ 12 ന്റെ ഗസറ്റിൽ ഔദ്യോഗികമായി പ്രസിദ്ധീകരിക്കപ്പെട്ട 2019 ലെ പൗരത്വ ഭേദഗതി നിയമം ഭരണഘടനാ തത്വങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജനറൽ സെക്രട്ടറി ഡി രാജ പരമോന്നത കോടതിയിൽ റിട്ട് ഫയൽ ചെയ്യുന്നത്.

അതേസമയം പ്രതിഷേധവുമായി വിദ്യാർത്ഥികൾ നാളെ ചെങ്കോട്ടയിലേക്ക് മാർച്ച് നടത്തും. സമരത്തിന് എല്ലാ ക്യാമ്പസിൽ നിന്നുമുള്ള വിദ്യാർത്ഥികളുടെയും പിന്തുണ വേണമെന്ന് ജാമിയ വിദ്യാർത്ഥികൾ പറഞ്ഞു. മദ്രാസ് സർവകലാശാല ഉൾപ്പെടെയുള്ള വിവിധ ക്യാമ്പസുകൾ പ്രതിഷേധം ശക്തമാക്കിയതിനെ തുടർന്ന് അടച്ചിട്ടിരിക്കുകയാണ്.പൗരത്വ നിയമ ഭേദഗതി ചോദ്യം ചെയ്തുള്ള ഹർജികൾ സുപ്രീംകോടി ജനുവരി 22ന് പരിഗണിക്കും. 59 ഹർജികളാണ് സുപ്രീംകോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

you may also like this video