Web Desk

ബംഗളുരു:

January 08, 2021, 9:15 pm

കർണാടക പഞ്ചായത്തു തെരഞ്ഞെടുപ്പിൽ നിർണായക പ്രാതിനിധ്യം നേടി സിപിഐ

Janayugom Online

കർണ്ണാടക പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ രണ്ടു പഞ്ചായത്തുകളിൽ തനിച്ച് ഭരണവും വിവിധ പഞ്ചായത്തുകളിൽ നിർണായക പ്രാതിനിധ്യവും നേടി സിപിഐ. 56 ഇടങ്ങളിൽ സിപിഐ സ്ഥാനാർത്ഥികൾ ജയിച്ചു. മുൻ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് സിപിഐക്ക് മെച്ചപ്പെട്ട മുന്നേറ്റമാണ് സംസ്ഥാനത്തുണ്ടായത്. കഴിഞ്ഞ വർഷം ഫെബ്രുവരി മാർച്ച് മാസങ്ങളിൽ സിപിഐ നേതൃത്വത്തിൽ നടന്ന “സൂരിഗാഗി സമര“എന്ന കാൽനട യാത്രയുടെ ഫലമായി ഗ്രാമങ്ങളിൽ വലിയ ബഹുജന മുന്നേറ്റം പാർട്ടിയ്ക്ക് ലഭിച്ചു. കർണ്ണാടക സംസ്ഥാന സെക്രട്ടറി സഖാവ് സാത്തി സുന്ദരേഷ് ആയിരുന്നു സമരത്തിന് നേതൃത്വം നൽകിയത്. തുംകൂർ ജില്ലയിൽ — 18, ചിക്കമംഗളൂർ — 15, ബെല്ലാരി — ഏഴ്, ദാവൻഗെരെ — ഏഴ്, മംഗളൂർ — ആറ്, ഹസ്സൻ — രണ്ട്, കുടക് — ഒന്ന് എന്നിങ്ങനെയാണ് വിവിധ ജില്ലകളിലെ പ്രാതിനിധ്യം. കാമന ദുർഗ്ഗ, ധന്നി ഹള്ളി എന്നീ പഞ്ചായത്തുകളിലാണ് സമ്പൂർണ വിജയവുമായി സിപിഐ ഭരണത്തിലെത്തിയത്.

തുംകൂർ ജില്ലയിൽ പല പഞ്ചായത്തുകളിലും പലരേയും അത്ഭുതപ്പെടുത്തുന്ന മുന്നേറ്റമാണ് പാർട്ടിക്ക് ഉണ്ടായത്. പാർട്ടിക്ക് പല പ്രദേശങ്ങളിലും പുതിയതായി കടന്നുകയറാനായി എന്നാണ് തെരഞ്ഞടുപ്പ് ഫലം വ്യക്തമാക്കുന്നതെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് ഹരീഷ് ബാല അഭിപ്രായപ്പെട്ടു.

ENGLISH SUMMARY: The CPI won a deci­sive seat in the Kar­nata­ka pan­chay­at elections

YOU MAY ALSO LIKE THIS VIDEO