Web Desk

കൊല്ലം

July 24, 2020, 10:09 am

വെള്ളാപ്പള്ളി നടേശനെതിരായ കുറ്റപത്രം ക്രൈം ബ്രാഞ്ച് ഇന്ന് സമർപ്പിക്കും

Janayugom Online

വെള്ളാപ്പള്ളി നടേശനെതിരായ കുറ്റപത്രം ക്രൈം ബ്രാഞ്ച് ഇന്ന് സമർപ്പിക്കും. കൊല്ലം എസ്. എൻ കോളേജ് സുവർണ്ണജൂബിലി ഫണ്ട് അഴിമതി കേസിൽ വെള്ളാപ്പള്ളി നടേശനെതിരായ കുറ്റപത്രമാണ് ക്രൈം ബ്രാഞ്ച് ഇന്ന് സമർപ്പിക്കുക.

ജൂബിലി ആഘോഷത്തിനായി പിരിച്ച ഒരു കോടി പതിനാറ് ലക്ഷം രൂപയിൽ 55 ലക്ഷം രൂപ വെള്ളാപ്പള്ളി നടേശൻ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് കേസ്.

ഗൂഡാലോചന, വിശ്വാസ വഞ്ചന, അടക്കമുള്ള വകുപ്പുകൾ ചുമത്തിയ കേസിൽ വെള്ളാപ്പള്ളി നടേശൻ മാത്രമാണ് പ്രതി. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി ഷാജി സുഗുണൻ നിലവിൽ വിജിലൻസിലേക്ക് സ്ഥലം മാറിയിട്ടുണ്ടെങ്കിലും കുറ്റപത്രം നൽകുന്നതിൽ നിയമ തടസ്സമില്ലെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ നിയമോപദേശം നൽകി.

യൂണിയൻ മുൻ ജില്ലാ ഭാരവാഹി പി. സുരേന്ദ്ര ബാബു നൽകിയ ഹർജിയിൽ 2004ൽ ആണ് കൊല്ലം മജിസ്ട്രേറ്റ് കോടതി കേസ് എടുക്കാൻ ഉത്തരവിട്ടത്.

you may also like this video