കോവിഡ് മൂലമുള്ള പ്രതിസന്ധി രൂപപ്പെടും മുമ്പ് തന്നെ തകർച്ചയിലായിരുന്ന വാഹന വിപണി കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയണെന്ന് കേരള ഓട്ടോമോബൈൽ ഡീലേഴ്സ് അസോസിയേഷൻ. വാഹന വിപണിയും, പൊതുവെ സാമ്പത്തിക രംഗവും കഴിഞ്ഞ രണ്ടുവർഷമായി ബുദ്ധിമുട്ടിലാണ്. ഇതിനുപുറമേ തുടർച്ചായ രണ്ടുവർഷങ്ങളിൽ കേരളത്തിന് പ്രളയത്തെ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്തു. ഇതിനാൽ തന്നെ സംസ്ഥാനത്തെ വ്യവസായ മേഖല ഗുരുതര പ്രതിസന്ധിയിലേക്ക് നീങ്ങിയിരുന്നു. ആ അവസരത്തിലും ഓട്ടോമൊബൈൽ വ്യവസായ മേഖലക്കാണ് സാരമായ ആഘാതമേറ്റത്. “വാഹന വിപണിയിലെ ഉയർന്ന പലിശ നിരക്കും, മാൻപവർ കോസ്റ്റ് അടക്കമുള്ള നടത്തിപ്പു ചെലവുകളും താങ്ങാവുന്നതിലും അപ്പുറത്തേക്ക് വളർന്നു. ഈ ഗുരുതര സാഹചര്യത്തിൽ മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കാതെ നിരവധി ഡീലർഷിപ്പുകൾ കഴിഞ്ഞ വർഷം തന്നെ അടച്ചുപൂട്ടിയിരുന്നു. ഇതിനെത്തുടർന്ന് ഒരുപാട് തൊഴിൽ നഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു “. കേരള ഓട്ടോമോബൈൽ ഡീലേഴ്സ് അസോസിയേഷൻ സെക്രട്ടറി മനോജ് കുറുപ് പറഞ്ഞു.
കോവിഡ് മൂലം നിലവിൽ രൂപപ്പെട്ട പ്രതിസന്ധിയിൽ നിന്നും വിപണി തിരിച്ചുവരണമെങ്കിൽ ചുരുങ്ങിയത് 8 മാസമെങ്കിലും എടുക്കും. ഈ സാഹചര്യത്തിൽ നടത്തിപ്പു ചുമതലകൾ പോലും വഹിക്കാൻ കഴിയാത്ത പ്രതിസന്ധിയിലാണ് ഓട്ടോമൊബൈൽ മേഖല. ഒരു ലക്ഷത്തിലധികം തൊഴിലാളികൾ ജോലി ചെയ്യുന്ന വാഹന റീട്ടേയിൽ വിപണിക്ക് ഇത്തരം ഗുരുതര പ്രതിസന്ധികൾ നേരിടേണ്ടിവന്നിട്ടും വാഹന നിർമാതാക്കളുടെ ഭാഗത്തുനിന്നോ സർക്കാറിന്റെ ഭാഗത്തുനിന്നോ ഒരു പിന്തുണയും ഇതുവരെയം ലഭിച്ചിട്ടില്ല. നികുതിയിളവുകളോ മറ്റു രീതിയിലുള്ള പാക്കേജുകളോ ഈ മേഖലക്കായി പ്രഖ്യാപിച്ചിട്ടില്ല. മാരുതി, ഹുണ്ടായ്, മഹീന്ദ്ര, ഹോണ്ട അടക്കമുള്ള ഇന്ത്യൻ വാഹനവിപണിയിലെ ഭീമൻമാർ നിലവിൽ നൽകാനുള്ള കുടിശ്ശിക തീർത്തുനൽകുക മാത്രമാണ് ചെയ്തിട്ടുള്ളത്. ഈ സാഹചര്യത്തിൽ ഒരു ലക്ഷത്തോളം തൊഴിലാളികളുടെയും അനേകം സ്ഥാപനങ്ങളുടെയും നിലനിൽപ്പ് പരുങ്ങലിലാണ്. വാഹന വിപണിയെ കരകയറ്റാനായി സർക്കാരും നികുതിയിളവുകളും രക്ഷാപാക്കേജുകളും അടിയന്തിരമായി പ്രഖ്യാപിക്കണം. മുഖ്യമന്ത്രി ഇടപെട്ട് വാടക എഴുതിതള്ളാനുള്ള നടപടികളടക്കം സ്വീകരിക്കണമെന്ന് മനോജ് കുറുപ് പറഞ്ഞു.
ENGLISH SUMMARY:The crisis in the automobile market: The need for government action
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.