രോഗമുക്തിനിരക്ക് ഉയർന്നു

*21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും രോഗമുക്തിനിരക്ക് ദേശീയ ശരാശരിയേക്കാൾ കൂടുതൽ
Web Desk

ന്യൂഡൽഹി

Posted on July 05, 2020, 9:45 pm

രാജ്യത്ത് കോവിഡ് രോഗമുക്തി നേടുന്നവരുടെ നിരക്ക് ഉയരുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഡൽഹി, ഗുജറാത്ത്, ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള 21 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശമായ ഡൽഹി, ലഡാക്ക് എന്നിവിടങ്ങളിലും രോഗമുക്തിനേടുന്നവരുടെ നിരക്ക് ദേശീയ ശരാശരിയായ 60.77 ശതമാനത്തേക്കാൾ ഉയർന്നുവെന്ന് മന്ത്രാലയം പറയുന്നു.

കൊറോണ വൈറസിനെതിരെ സർക്കാരിന്റെ കേന്ദ്രീകൃത പ്രവർത്തനമാണ് രാജ്യത്ത് കോവിഡ് മുക്തിനേടിയവരുടെ എണ്ണം 4,09,082 എന്ന നിലയിലേക്ക് എത്തിക്കാൻ സാധിച്ചതെന്ന് മന്ത്രാലയം പറഞ്ഞു. നിലവിൽ 2,44,814 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. രോഗമുക്തി നേടിയവരുടെ എണ്ണം ഞായറാഴ്ച 1,64,268 കവിഞ്ഞതായി മന്ത്രാലയം പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 14,856 പേർ രോഗമുക്തി നേടി. ഇതോടെ കോവിഡ് രോഗമുക്തി നേടുന്നവരുടെ ദേശീയ ശരാശരി 60.77 ആയി ഉയർന്നു

ചണ്ഡിഗഢ് (85.9), ലഡാക്ക് (82.2), ഉത്തരാഖണ്ഡ് (80.9), ഛത്തീസ്ഗഢ് (80.6), രാജസ്ഥാൻ (80.1), മിസോറാം(79.3), ത്രിപുര (77.7), മധ്യപ്രദേശ് (76.9), ഝാർഖണ്ഡ് (74.3), ബിഹാർ (74.2), ഹരിയാന (74.1), ഗുജറാത്ത് (71.9), പഞ്ചാബ് (70.5), ഡൽഹി (70.2), മേഘാലയ (69.4), ഒഡിഷ (69), ഉത്തർപ്രദേശ് (68.4), ഹിമാചൽ പ്രദേശ് (67.3), പശ്ചിമ ബംഗാൾ (66.7), അസം (62.4), ജമ്മു കശ്മീര്‍ (62.4) എന്നിങ്ങനെയാണ് ദേശീയ ശരാശരിയേക്കാൾ രോഗമുക്തി നിരക്ക് കൂടുതലുള്ള സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും.

Eng­lish sum­ma­ry; The cure rate was high

You may also like this video;