June 3, 2023 Saturday

Related news

May 25, 2023
May 13, 2023
May 11, 2023
May 4, 2023
April 30, 2023
April 27, 2023
April 25, 2023
April 18, 2023
April 16, 2023
April 11, 2023

നര്‍ത്തകിയെ തട്ടിക്കൊണ്ടു പോയി കൂട്ടബലാല്‍സംഗത്തിന് ഇരയാക്കി

Janayugom Webdesk
ലഖ്നൗ
February 17, 2023 7:02 pm

നര്‍ത്തകിയെ തട്ടിക്കൊണ്ട് പോയി ബലാല്‍സംഗം ചെയ്തു. ഉത്തര്‍പ്രദേശിലെ ഉന്നാവോലാണ് ക്രൂര സംഭവം. വസ്തുവ്യാപാരിയുടെ ജന്മദിനാഘോഷത്തിന് പരിപാടി അവതരിപ്പിക്കാന്‍ എത്തിയ യുവതിയെ കാറില്‍ തട്ടിക്കൊണ്ട് പോയി ആറുപേര്‍ ചേര്‍ന്ന് കൂട്ട ബലാത്സങ്ങത്തിന് ഇരയാക്കുകയായിരുന്നു.

ദീപക് നഗറില്‍ നടന്ന ജന്മദിനാഘോഷത്തില്‍ നൃത്തം അവതരിപ്പിച്ച ശേഷം ഇറങ്ങുമ്പോഴാണ് കാറില്‍ എത്തിയ സംഘം യുവതിയെ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് സമീപത്തുള്ള കാട്ടില്‍ കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് വിധേയയാക്കിയെന്ന് യുവതി മൊഴി നല്‍കി. സംഭവത്തിന് ശേഷം കടന്നുകളഞ്ഞ പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ബലാത്സംഗം ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്തു.

Eng­lish Sum­ma­ry: The dancer was kid­napped and gang-raped

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.