തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാനുള്ള അവസാന തീയതി ഫെബ്രുവരി 14ല്‍ നിന്ന് 15 ദിവസം കൂടി നീട്ടണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടതായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അറിയിച്ചു.
ഓണ്‍ലൈന്‍ വഴിമാത്രമേ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ കഴിയൂ. പല സ്ഥലത്തും ഓണ്‍ലൈന്‍ സംവിധാനം തകരാറിലാണ്. ഈ സാഹചര്യത്തിലാണ് വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാനുള്ള തീയതി നീട്ടണമെന്ന് ആവശ്യപ്പെടുന്നത്. ഏതു വര്‍ഷത്തെ വോട്ടര്‍പട്ടിക, തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനുണ്ട്. ഇത് ചോദ്യം ചെയ്ത് ചിലര്‍ കോടതിയിലും പോയിട്ടുണ്ട്. വോട്ടര്‍ പട്ടിക കുറ്റമറ്റതാക്കാന്‍ ആവശ്യമായ നടപടികള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ സ്വീകരിക്കണമെന്ന് കാനം ആവശ്യപ്പെട്ടു.
English summary: The deadline for naming voters should be extended from February 14 to 15 days
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.