ചൈനയില്‍ അജ്ഞാത വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി. മുന്നൂറോളം പേരാണ് രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. മരണസംഖ്യ ഇനിയും കൂടാന്‍ സാധ്യത ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. അജ്ഞാത വൈറസ് പടരുന്ന സാഹചര്യത്തില്‍ ഇന്ന് അടിയന്തര യോഗം വിളിച്ചിരിക്കുകയാണ്. ആരോഗ്യ അടിയന്തരാവസ്ഥ ലോകം മുഴുവന്‍ പ്രഖ്യാപിക്കണമോ എന്ന് ജനീവയില്‍ ചേരുന്ന ലോകാരോഗ്യ സംഘടനയുടെ യോഗത്തില്‍ തീരുമാനിക്കും.
സാര്‍സിന് സമാനമായ വൈറസ് ആണ് ചൈനയിലും ചൈനക്ക് പുറത്തേക്കും വ്യാപിക്കുന്നതായാണ് റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. ഇപ്പോള്‍ പടരുന്ന വൈറസിന് 2002–2003 ല്‍ ചൈനയിലും ഹോങ്കോങ്ങിലുമായി 800 പേരുടെ ജീവനെടുത്ത സിവിയര്‍ അക്യൂട്ട് റസ്പിറേറ്ററി സിന്‍ഡ്രോമിനോട് (സാര്‍സ്) സാമ്യതയുണ്ട്. ഇതാണ് അധികൃതരെ കൂടുതല്‍ ഭയപ്പെടുത്തിയിരിക്കുന്നത്.
ഫാമുകൾ, മൃഗ ചന്തകൾ, കശാപ്പുശാലകൾ എന്നിവ സന്ദർശിക്കുന്നത് ഒഴിവാക്കണം. പകുതി പാചകം ചെയ്തതോ, പച്ചയോ ആയ മാംസം കഴിക്കരുതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. സുഖമില്ലാത്തവരെ സന്ദർശിക്കുകയും അവരുമായി അടുത്തിടപഴകുകയുമരുത്. ചുമ, മൂക്കൊലിപ്പ് തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവരുമായി പ്രത്യേകിച്ചും ഇടപഴകരുത്.
ശ്വാസകോശസംബന്ധമായ അസുഖങ്ങളുള്ളവർ എപ്പോഴും മുഖംമൂടി ധരിക്കണമെന്നും നിർദേശമുണ്ട്. അജ്ഞാത വൈറസ് ബാധയെ തുടര്‍ന്ന് ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ അന്തരാഷ്ട്ര വിമാനത്താവളത്തിലും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. ചൈനയില്‍ നിന്നുള്ള യാത്രക്കാരെ വിമാനത്താവളങ്ങളില്‍ വിദഗ്ദ്ധ പരിശോധന നടത്തും.
English Summary: The death toll from an unknown virus in China has risen to six.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.