25 April 2024, Thursday

Related news

February 2, 2023
August 5, 2022
June 14, 2022
June 13, 2022
June 11, 2022
June 5, 2022
June 2, 2022
May 26, 2022
May 26, 2022
May 26, 2022

ദൈവദശകം നൂറ് മഹാനഗരങ്ങളിൽ ആലപിച്ചു; മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിച്ചു

Janayugom Webdesk
കണ്ണൂർ
August 23, 2021 9:38 pm

ദൈവദശകം ലോകത്തിലെ 100 മഹാനഗരങ്ങളിൽ ആലപിക്കുന്നതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിൽ നിർവഹിച്ചു. ചൈനീസ് ഭാഷയായ മാൻഡരിൻ ഭാഷയിലേക്ക് മൊഴിമാറ്റിയ ദൈവദശകം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്ക് കൈമാറിയാണ് ഉദ്ഘാടനം ചെയ്തത്. ദൈവദശകം കൂട്ടായ്മയുടെ നേതൃത്വത്തിൽ പിണറായി കൺവൻഷൻ സെന്ററിലായിരുന്നു ചടങ്ങ്. ദൈവദശകം 100 ലോകഭാഷകളിലേക്ക് മൊഴിമാറ്റി സമാഹരിച്ച ദൈവദശകം കൂട്ടായ്മ ചെയർമാൻ ഗിരീഷ് ഉണ്ണികൃഷ്ണൻ, ഗവൺമെന്റ് പ്ലീഡർ അഡ്വ. പി അജയകുമാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

ചൈനയിലെ ത്രീ ജോർജസ് സർവകലാശാലയിലെ പ്രൊഫസർ ലി പിംഗ് ആണ് മാൻഡരിൻ ഭാഷയിലേക്ക് മൊഴിമാറ്റിയത്. വിശ്വമഹാഗുരു ശ്രീനാരായണ ഗുരുദേവൻ രചിച്ച വിശ്വമാനവിക സന്ദേശം നൽകുന്ന ദൈവദശകം നൂറു ലോക ഭാഷകളിൽ മൊഴി മാറ്റിയത് ലോകമെങ്ങും പ്രചരിക്കുകയാണ്.“ദൈവദശകം വിശ്വ വിശാലതയിലേക്ക്“ആഗോള പ്രചാരണ പദ്ധതി 2019 നവംബറിൽ ഷാർജയിൽ തുടങ്ങിയിരുന്നു. കവിതയെന്ന നിലയിലും പ്രാർത്ഥന എന്ന നിലയിലും സമാനതകളില്ലാത്ത പദവിയിൽ പരിലസിക്കുന്ന ദൈവദശകം ലോകത്തിലെ മുഴുവൻ ഭൂഖണ്ഡങ്ങളിലും വായിക്കപ്പെടുകയാണ്. ദൈവദശകം കൂട്ടായ്മയുടേയും ദൈവദശകം ഫൗണ്ടേഷൻ ട്രസ്റ്റ് ആന്റ് സോഷ്യൽ മീഡിയായുടേയും സംയുക്ത ആഭിമുഖ്യത്തിലായിരുന്നു ചടങ്ങ്.

യുഎസിലെ വാഷിങ്ടൺ, ന്യൂയോർക്ക്, ടെക്സസ്, ഫിലാഡെൽഫിയ, കാനഡ, ബ്രിട്ടൻ, ഓസ്ട്രേലിയയിലെ സിഡ്നി, മെൽബൺ, ലാറ്റിൻ അമേരിക്കയിലെ ഇക്വഡോർ, സൗത്ത് ആഫ്രിക്ക, യൂറോപ്പ്, യുഎഇ, ശ്രീലങ്കയിൽ കൊളംബോ, കുവൈറ്റ്, നേപ്പാൾ, മലേഷ്യയിലെ കൊലാലംപൂർ, ഇന്ത്യയിൽ ന്യൂഡൽഹി, കൊൽക്കത്ത, മുംബൈ, അഹമ്മദാബാദ്, ജയ്പൂർ, ഭോപ്പാൽ, മംഗളൂരു, ചത്തീസ്ഗഡ്, അസം, ബംഗളുരു, ചെന്നൈ എന്നിവിടങ്ങളിലും കേരളത്തിൽ 10 കേന്ദ്രങ്ങളിലും ദൈവദശകം ആലപിച്ചു.

Eng­lish sum­ma­ry; The Decade of God was sung in a hun­dred great cities

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.