March 29, 2023 Wednesday

Related news

March 11, 2023
March 10, 2023
February 27, 2023
December 4, 2022
October 18, 2022
August 17, 2022
June 10, 2022
February 4, 2022
December 24, 2021
December 3, 2021

മുംബൈയിൽ നിന്നും 1500 കിലോമീറ്റർ നടന്ന് വീട്ടിലെത്തിയ ആള്‍ മരിച്ചു

Janayugom Webdesk
ലഖ്നൗ:
April 28, 2020 9:16 pm

ലോക്ഡൗണിനെ തുടർന്ന് 1,554 കിലോമീറ്റർ നടന്ന് സ്വന്തം നാട്ടിലെത്തിയ 24 കാരന്‍ മരിച്ചു. അലി എന്നു വിളിക്കുന്ന ബുക്കാൻ ആണ് മരിച്ചത്. ഇന്ത്യ‑നേപ്പാൾ അതിർത്തി ജില്ലയായ ശ്രവസ്തിയിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ വച്ചാണ് ഇയാൾ മരിച്ചത്. തിങ്കളാഴ്ച രാവിലെ അഞ്ചിനാണ് അലി മ‍ഡ്ഖൻവ ഗ്രാമത്തിൽ എത്തിയത്. തുടർന്ന് ഉടൻ തന്നെ ഇയാളെ ഗ്രാമത്തിലെ പ്രാഥമിക സ്കൂളിലെ ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ 11 മണിയോടെ ഇയാൾ മരിച്ചു. അലിയുടെ മരണ വാർത്ത പരന്നതോടെ അധികൃതർ ഉടൻ തന്നെ ക്വാറന്റൈൻ കേന്ദ്രത്തിൽ എത്തി. എന്നാൽ ഇതുവരെ മരണകാരണം വ്യക്തമല്ല. ഇയാളുടെ സാമ്പിൾ കോവിഡ് പരിശോധനയ്ക്കായി അയച്ചുവെന്ന് ചീഫ് മെഡിക്കൽ ഓഫീസർ ഡോ. അശോക് ഭാർഗവ പറഞ്ഞു. ഇയാളുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകില്ലെന്നും അദ്ദേഹം അറിയിച്ചു. ജില്ലയിൽ ഇതുവരെ അഞ്ച് കൊറോണ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ENGLISH SUMMARY: The deceased was found dead on his way home from Mumbai

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.