October 2, 2022 Sunday

Related news

September 8, 2022
July 9, 2022
May 29, 2022
May 26, 2022
April 24, 2022
April 23, 2022
April 22, 2022
April 17, 2022
April 3, 2022
February 8, 2022

അഫ്ഗാനിലെ യുഎസ് പിന്മാറ്റം ; ആക്രമണങ്ങള്‍ തുടരാനുള്ള സാഹചര്യം സൃഷ്ടിക്കരുതെന്ന് പ്രതിരോധ മേധാവി

Janayugom Webdesk
ന്യൂഡൽഹി
April 17, 2021 10:28 am

അഫ്ഗാനിസ്ഥാനിൽ നിന്ന് യുഎസ് സൈനികരെ പിൻവലിക്കുന്നത് രാജ്യത്ത് ആക്രമണസംഭവങ്ങള്‍ തുടരുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കരുതെന്നു പ്രതിരോധ മേധാവി ജനറൽ ബിപിൻ റാവത്ത്. രാജ്യത്തെ പോരാട്ടത്തിന് സമാധാനപരമായ പരിഹാരം കാണണമെന്ന് ഇന്ത്യ ആവശ്യപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കന്‍ സേനയുടെയും നാറ്റോ സഖ്യകക്ഷികളുടെയും പിന്മാറ്റം അഫ്ഗാനിസ്ഥാനിൽ സമാധാനത്തിലേക്ക് നയിക്കുമെന്ന് അമേരിക്കയ്ക്ക് അഭിപ്രായമുണ്ടെങ്കിൽ അത്തരമൊരു സാഹചര്യം ഉയർന്നുവരുന്നത് കണ്ട് ഇന്ത്യ സന്തോഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. മെയ് ഒന്നിന് യുഎസ് സൈനികരെ അഫ്ഗാനിസ്ഥാനിൽ നിന്ന് പിൻവലിക്കുമെന്നും സെപ്റ്റംബർ 11 നകം നടപടികൾ പൂർത്തിയാക്കുമെന്നും പ്രസിഡന്റ് ജോ ബൈഡൻ ബുധനാഴ്ച അറിയിച്ചിരുന്നു. കഴിഞ്ഞ രാത്രി അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഘാനി താൻ ബെെഡനുമായി സംസാരിച്ചുവെന്നും യുഎസ് തീരുമാനത്തെ രാജ്യം മാനിക്കുന്നുവെന്നും ട്വിറ്ററിൽ കുറിച്ചിരുന്നു.
eng­lish sum­ma­ry; The defense chief reac­tion on US with­draw­al from Afghanistan
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.