September 26, 2022 Monday

Related news

September 23, 2022
September 10, 2022
September 9, 2022
September 5, 2022
September 5, 2022
September 4, 2022
September 4, 2022
September 3, 2022
September 3, 2022
September 1, 2022

പഞ്ചവടിപ്പാലം ഇറങ്ങിയ ദിനത്തിൽ പാലാരിവട്ടം പാലത്തിന്റെ പൊളിക്കൽ തുടങ്ങി

ആർ ഗോപകുമാർ
കൊച്ചി
September 28, 2020 2:11 pm

ഇറങ്ങിയപ്പോൾ സ്വീകരണം മങ്ങിയതായിരുന്നെങ്കിലും പിനീ ട് ലോകമാസകലമുള്ള മലയാളികൾ നെഞ്ചോട് ചേർത്ത സിനിമയായിരുന്നു പഞ്ചവടിപ്പാലം . ഇന്നും പഞ്ചവടിപ്പാലം പോലൊരു ലക്ഷണമൊത്ത ആക്ഷേപഹാസ്യ സിനിമ പിറന്നിട്ടില്ല . ഒരു പഞ്ചായത്തും അവിടുത്തെ ഭരണസമിതിയും പ്രതിപക്ഷവും ഒത്തു ചേർന്നുള്ള അവരുടെ ഭരണവും അഴിമതിയുമെല്ലാം വരച്ചുകാട്ടിയിരിക്കുന്ന പഞ്ചവടിപ്പാലം പുറത്തു വന്ന് ഈ വർഷം 36 വർഷം തികയും. 

ഒപ്പം മറ്റൊരു പ്രത്യേകതയും. പഞ്ചവടിപ്പാലം സിനിമ റിലീസ്‌ ചെയ്‌തതും, പാലാരിവട്ടം പാലം പൊളിക്കാൻ തുടങ്ങിയതും ഒരേ ദിവസമാണ്‌. 1984 സെപ്റ്റംബർ 28 നാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്. ഇന്ന്‌ 2020 സെപ്‌തംബർ 28നാണ്‌ പാലാരിവട്ടം പാലം പൊളിക്കാൻ തുടങ്ങുന്നതുംകെ ജി ജോർജ്അന്ന് ഗൗ രവമുള്ള സിനിമകൾ മാത്രം ചെയ്യു ന്നയാൾ എന്ന ലേബലിൽ നിന്ന് മാറി ഹാസ്യരസപ്രധാനമായചിത്രവുമായി രംഗത്തുവരികയാണ് . 

അ ക്കാലത്തെ പ്രശസ്‌ത നിർമാതാവ് ഗാന്ധിമതി ബാലനാണ് ജോർജിനൊപ്പം നിന്നതു .അതിനുമുമ്പ് എടുത്ത 12 സിനിമകളിലൂടെ മലയാള സിനിമയിലെ ഗൗരവമുള്ള മികച്ച സിനിമകളുടെ സൃഷ്‌ടാവ് എന്ന നിലയിലായിരുന്നു അദ്ദേഹത്തിന്‍റെ നിലപാടിലെ കാതലായ മാറ്റമായിരുന്നു ആ സിനിമ . മുഴുനീള രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രത്തിനായുള്ള ജോര്‍ജിന്‍റെ അന്വേഷണം ചെന്നെത്തിയത് ജനകീയ ഹാസ്യ സാഹിത്യകാരൻ വേളൂര്‍ കൃഷ്ണന്‍കുട്ടിയുടെ ‘പാലം അപകടത്തില്‍’ എന്ന നോവലിലായിരുന്നു. തിരക്കഥയും സംവിധായകൻ തന്നെ എഴുതി. സംഭാഷണം എഴുതുന്നത് ‘കുഞ്ചുക്കുറുപ്പ്’ എന്ന കാർട്ടൂൺ കഥാപാത്രത്തെ പിന്തുടർന്ന് കാര്‍ട്ടൂണിസ്റ്റ് യേശുദാസനിലെത്തി. കോട്ടയമായിരുന്നു ലൊക്കേഷൻ. ഷാജി എൻകരുൺ ഛായാഗ്രഹണവും എംബിശ്രീനിവാസൻ സംഗീതവും നിർവഹിച്ചു. 

ഇതിനു ശേഷം പൊതു ഖജനാവ് മുടിക്കുന്ന പാലങ്ങൾക്ക് നാട്ടുകാർ പഞ്ചവടിപ്പാലം എന്ന് പേരിട്ടു. ഒടുവിൽ പാലാരിവട്ടം പാലത്തിന്‍റെ കാര്യത്തിൽ ഹൈക്കോടതിയുംഇതെന്താ പഞ്ചവടിപ്പാലമാണോ എന്ന് ചോദിച്ചു. അങ്ങനെ റോഡിലൂടെ വാഹന ങ്ങൾ നിരവധി ഓടി പോകുമ്പോഴും അഴിമതിവീരന്മാരായ രാഷ്ട്രീയക്കാരുടെതൊലി പൊളിച്ചു പഞ്ചവടിപ്പാലം അനശ്വരമായി മുന്നോട്ട് പോകുന്നു , അഴിമതിയുടെ തുടർകഥയായി .

ENGLISH SUMMARY;The demo­li­tion of the Palar­i­vat­tom bridge began on the day the Pan­chavadi­palam bridge came down
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.