Web Desk

ന്യൂഡല്‍ഹി

January 31, 2021, 5:53 pm

ബിജെപി സര്‍ക്കാരിന്റെ ഏകാധിപത്യ പ്രവണത; നിയമസഭാ തെരഞ്ഞെടുപ്പുകളെ ബാധിക്കും

Janayugom Online

രാജ്യത്ത് ആകമാനം ഒരു തെരഞ്ഞെടുപ്പ് എന്ന തരത്തില്‍ സംസ്ഥാനങ്ങളിലെല്ലാം തെരഞ്ഞെടുപ്പ് നടത്തുവാനുള്ള പദ്ധതിയുമായിട്ടാണ് നരേന്ദ്ര മോഡിസര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. ആസാം, പശ്ചിമബംഗാള്‍,തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളാണ് ഇപ്പോള്‍ നടക്കുന്നത്.രാജ്യത്തിന്‍റെ ഭൂരിഭാഗത്തെയും പിടിച്ചു നിര്‍ത്തുന്നതിനുളള ആസൂത്രിതമായ നടപടിളുമായിട്ടാണ് സര്‍ക്കാര്‍ നീങ്ങുന്നത്. അതുപോലെ തങ്ങള്‍ക്ക് അധികാരമില്ലാത്ത സംസ്ഥാനങ്ങളില്‍ അധികാരത്തില്‍ വരുവാനായുളള ശ്രമത്തിലുമാണ്.

രാജ്യത്തെ മിക്കവാറും സംസ്ഥാനങ്ങളില്‍ അധികാരത്തില്‍ എത്തിയാല്‍ ഏകാധിപത്യ പ്രവണത കാണിക്കാമല്ലോ.പാര്‍ലമെന്‍റിലെ ഭൂരിപക്ഷത്തിന്‍റെ ഹുങ്കില്‍ ഇപ്പോള്‍ നടപ്പാക്കുന്ന ജനദ്രോഹ നടപടികള്‍ ഏറെയാണ്. അതിലെ ഏറ്റവും ഒടുവിലത്തെ സംഭവമാണ് രാജ്യത്തെ കര്‍ഷകസമൂഹത്തിന് വേണ്ടാത്ത മൂന്നു കാര്‍ഷിക നിയമങ്ങള്‍. കോര്‍പ്പറേറ്റുകളെയും, ഇടനിലക്കാരെയും സംരക്ഷിക്കുവാനുള്ള നിയമം.കര്‍ഷകര്‍ ഇതിനെ കരിനിയമങ്ങള്‍ എന്നാണ് വിളിക്കുന്നത്. പാര്‍ലമെന്‍റിലെ ഭൂരിപക്ഷത്തിന്‍റെ ബലത്തില്‍ നടപ്പാക്കാന്‍ ശ്രമിച്ച നിയമം കര്‍ഷകരുടെ ശക്തമായ പ്രക്ഷോഭം മൂലം സുപ്രീം കോടതിക്ക് ഇടപെടേണ്ടി വന്നു. എന്നാല്‍ കോടതി നിയമിച്ച സമിതിയെപറ്റി വ്യാപകമായ പാരാതിയും ഉണ്ടായി. എന്നാല്‍ കാര്‍ഷിക നിയമം നടപ്പിലാക്കാനുള്ള സര്‍ക്കാരിന്‍റെ നയത്തെ വെല്ലുവിളിച്ച് കര്‍ഷകര്‍ തന്നെ രംഗത്തു വന്നതോടെ മോഡി സര്‍ക്കാരിന് തങ്ങളുടെ നയങ്ങളില്‍ നിന്ന് വ്യതിചലിക്കേണ്ടി വന്നു.

ഏകാധിപത്യ പ്രവണതയെ ചോദ്യം ചെയ്തു തുടങ്ങി. സാമൂഹത്തില്‍ ചര്‍ച്ചചെയ്യാതെയും ‚പാര്‍ലമെന്‍റിനെ വിശ്വാസത്തിലെടുക്കാതെയും ആണ് കാര്‍ഷിക നിയമങ്ങള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തുനിഞ്ഞത്. ജനാധിപത്യ സംവിധാനങ്ങളെ മറന്നു കൊണ്ടുള്ള നടപടികളാണ് നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തിന്‍റെ സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഒരു ഫെഡല്‍ സംവിധാനത്തിലാണ് രാജ്യംപോകുന്നതെന്ന കാര്യവും സര്‍ക്കാര്‍ മറക്കുകയാണ്. സംസ്ഥാനങ്ങള്‍ക്കുളള കേന്ദ്ര വിഹിതങ്ങള്‍ നല്‍കുന്ന കാര്യത്തിലും കേന്ദ്രസര്‍ക്കാര്‍ ഫെഡറല്‍ തത്ത്വങ്ങള്‍ പാലിക്കുന്നില്ല. സംസ്ഥാനങ്ങള്‍ക്ക് വേണ്ട തരത്തിലുളള പിന്തുണകള്‍ നല്‍കി അവരുടെ വിശ്വാസം ഏറ്റെടുക്കമെന്ന നിര്‍ദ്ദേശം 15-ാം ധനകാര്യ കമ്മീഷന്‍ ചെയര്‍മാന്‍ എന്‍.കെസിംഗ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

സംസ്ഥാനങ്ങള്‍ക്ക് മേല്‍ അനിയന്ത്രിതമായ അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ല. അതിന് അധികനാള്‍ നിലനില്‍പ് ഉണ്ടാവുകയുമില്ല.കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച മൂന്നു കാര്‍ഷിക നിയമങ്ങളെ കരിനിയമങ്ങളായി കാണുന്നതിന് കാരണം അതിന്‍ മേല്‍ കര്‍ഷകരുമായി ഒരു ചര്‍ച്ചയ്ക്ക് തയ്യാറായില്ല.കൂടാതെ കോര്‍പ്പറേറ്റുകള്‍ക്ക് കടന്നുവരുന്നതിന് ഇടയാക്കി, കര്‍ഷകര്‍ക്ക് പ്രയോജനകരമായി യാതൊന്നും നിയമത്തില്‍ ഇല്ലയെന്ന തോന്നലും അവരില്‍ ഉളവായി. ഇതു രാജ്യത്തെ കര്‍ഷകരില്‍ വന്‍ പ്രതിഷേധമാണ് സൃഷ്ടിച്ചത്. പ്രധാനമായും പഞ്ചാബ്, ഹരിയാന, പടിഞ്ഞാറന്‍ യുപി എന്നിവടങ്ങളില്‍നിന്നുള്ള കര്‍ഷകരാണ് സമാധാനപരമായി ആദ്യം പ്രതിഷേധിച്ചത്. അവര്‍ക്ക് പിന്തുണയുമായ രാജ്യത്തിന്‍റെ വിവിധ പ്രദേശങ്ങളിലും കര്‍ഷകര്‍രംഗത്തു വന്നു. കര്‍ഷകരുടെ പ്രധാന ആവശ്യം തങ്ങള്‍ക്ക് പ്രയോജനമില്ലാത്ത കരി നിയമങ്ങള്‍ റദ്ദാക്കണമെന്നാണ്.

എന്നാല്‍ അതു നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല.അതുപോലെ കര്‍ഷകര്‍ക്ക് സ്വീകാര്യമായ ബദലുകള്‍ കൊണ്ടുവരുന്നതിലും പരാജയപ്പെട്ടു.നിയമം വന്നാല്‍ കര്‍ഷകര്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന ആനുകൂല്യങ്ങള്‍ ഒന്നും തന്നെ കിട്ടുന്നില്ല.കര്‍ഷകരെ സംതൃപ്തിപ്പെടുത്തുന്ന നടപടികള്‍ എടുത്തുമില്ല. കാര്‍ഷിക മേഖലയിലെ കരിനിയമം പോലെ തന്നെ ലേബര്‍ കോഡും ഏറ്റവും ഭയനകരമാണ്.തൊഴില്‍ സുരക്ഷയുമായി ബന്ധപ്പെട്ടകാര്യങ്ങളാണ് .തൊഴില്‍ രംഗത്ത് അരക്ഷിതാവസ്ഥായാണ് ലേബര്‍കോഡ് വരുന്നതിനാല്‍ ഉണ്ടാകുന്നത്.കാലാകാലങ്ങളായി തൊഴിലാളികള്‍ അനുഭവിച്ചു കൊണ്ടിരുന്ന ആനുകൂല്യങ്ങള്‍ നഷ്ടമാകും. തൊഴിലാളികള്‍ക്ക് അര്‍ഹതപ്പെട്ടതു പോലും നേടുവാന്‍ കഴിയില്ല. തൊഴില്‍ മേഖലയില്‍ അസ്വസ്തത വര്‍ധിക്കുകയാണ്.

മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം പുതിയ തൊഴില്‍ സംരംഭങ്ങള്‍ സൃഷ്ടിക്കുന്നതിനു കഴിഞ്ഞിട്ടില്ല. തൊഴിലില്ലായ്മ പോലുള്ള പ്രധാന വിഷയങ്ങള്‍ സര്‍ക്കാര്‍ കൈകാര്യം ചെയ്തിട്ടില്ല .വിവിധ സംസസ്ഥാനങ്ങളിലേക്കു നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വരുവാനുള്ള ശ്രമത്തിലാണ് മോഡിയും ബിജെപിയും. പത്തു വര്‍ഷമായി പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുടെ നേതൃത്വത്തിലുളള തൃണമൂല്‍ കോണ്‍ഗ്രസാണ് അധികാരത്തിലിരിക്കുന്നത്.ഇവിടെ ടിഎംസിയെ ഇടതു പാര്‍ട്ടികളും, കോണ്‍ഗ്രസും, ബിജെപിയും എതിര്‍ക്കുന്നു. ആസാമില്‍ പ്രദേശവാസികളുടെ സംരക്ഷകന്‍ തങ്ങളുടെ പാര്‍ട്ടിയാണെന്നു എടുത്തു കാട്ടുവാന്‍ പ്രധാനമന്ത്രി തന്നെ ശ്രമിക്കുന്നു. ഭാഷാ,സംസ്ക്ക്കാരം എന്നിവയുടെ പേരു പറഞ്ഞ് അധികാരം നിലനിര്‍ത്താമെന്നു ബിജെപി പ്രതീക്ഷിക്കുന്നു, തമിഴ് നാട്ടില്‍ ദ്രാവിഡ പാര്‍ട്ടികള്‍ക്ക് പിന്നീലായി ഒരു രാഷ്ട്രീയ ശക്തിയായി മാറുവന്‍ ബിജെപി ശ്രമിക്കുകയാണ്.

ENGLISH SUMMARY: The dic­ta­to­r­i­al ten­den­cy of the BJP gov­ern­ment; It will affect the Assem­bly elections

YOU MAY ALSO LIKE THIS VIDEO