മദ്യപിച്ച രണ്ട് പേര് തമ്മില്‍ ലോഡ് ഇറക്കിയതുമായി ബന്ധപ്പെട്ടുണ്ടായ വാക്ക്തര്ക്കത്തെത്തുടര്ന്ന് ടിപ്പര്‍ ലോറി തൊഴിലാളിക്ക് കുത്തേറ്റു.കല്ക്കൂന്തല് ദാസുവളവ് സ്വദേശി രതീഷിന്(45) കുത്തേറ്റതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.നെടുങ്കണ്ടം സെന്‍ട്രല്‍ ജംഗ്ഷനിലെ ബാറിന് സമീപത്തെ റോഡില്‍വച്ചാണ് വ്യാഴാഴ്ച രാത്രി ഒമ്പതോടെ കത്തിക്കുത്ത് ഉണ്ടായത്.കഴുത്തിന് കുത്തേറ്റ രതീഷിന്റെ അന്നനാളം വരെ മുറിവേറ്റിട്ടുണ്ട്.നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രതീഷിനെ പിന്നീട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.
ടിപ്പര്‍ ഡ്രൈവറും മൈനര്‍സിറ്റി സ്വദേശിയുമായ സുമോദിനെതിരെ(34) നെടുങ്കണ്ടം പൊലീസ് കേസെടുത്തു. ലോഡ് ഇറക്കിയതിലെ കൂലിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. ഇരുവരും മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. രതീഷിന് രണ്ട് ശസ്ത്രക്രിയകള്‍ നടത്തിയതായും അപകടനില തരണം ചെയ്തതായും ഡോക്ടര്‍മാര്‍ അറിയിച്ചു. പ്രതി ഒളിവില്‍ പോയതായും ഇയാള്‍ക്കായി തെരച്ചില്‍ നടത്തുന്നതായും നെടുങ്കണ്ടം എസ്.ഐ പറഞ്ഞു.
english summary : The dispute over alcohol led to a stabbing
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.