സാമൂഹ്യസുരക്ഷ, ക്ഷേമ പെൻഷനുകൾ 29 മുതൽ വിതരണം ആരംഭിക്കും

Web Desk

തിരുവനന്തപുരം

Posted on July 27, 2020, 9:12 pm

കോവിഡ് പ്രതിസന്ധിയുടെ കാലത്ത് 60 ലക്ഷം പേർക്ക് സാമൂഹ്യസുരക്ഷ, ക്ഷേമ പെൻഷനുകൾ 29 മുതൽ വിതരണം ആരംഭിക്കും. രണ്ടുമാസത്തെ പെന്‍ഷനായി 1,270 കോടി രൂപ വിതരണം ചെയ്യും. മെയ്, ജൂണ്‍ മാസത്തെ പെന്‍ഷനാണ് വിതരണം ചെയ്യുന്നത്.

സാമൂഹ്യസുരക്ഷാ പെന്‍ഷന് 1,110.78 കോടിയും, ക്ഷേമനിധി ബോര്‍ഡുകള്‍ക്ക് 159 കോടിയുമാണ് അനുവദിച്ചിട്ടുള്ളത്. ഏകദേശം നാല്‍പ്പത്തെട്ടര ലക്ഷം പേരുടെ കൈകളില്‍ സാമൂഹ്യസുരക്ഷാ പെന്‍ഷനെത്തും. ഗുണഭോക്താക്കൾക്ക് ബാങ്ക് അക്കൗണ്ടിലൂടെയും സഹകരണ സംഘം ജീവനക്കാർ നേരിട്ടും പെൻഷൻ ലഭ്യമാക്കും. ക്ഷേമനിധി ബോര്‍ഡുകളില്‍ പതിനൊന്നു ലക്ഷത്തോളം പേര്‍ക്കാണ് പെന്‍ഷന്‍ ലഭിക്കുന്നത്. ഗുണഭോക്താക്കൾക്ക് ക്ഷേമനിധി ബോർഡുകളിലൂടെയാണ് വിതരണം. ഈ തുകകളുടെ വിതരണം പൂർത്തിയാകുന്ന മുറയ്ക്ക് ആവശ്യമെങ്കിൽ കൂടുതൽ തുകയും ലഭ്യമാക്കും.

you may also like this video