June 25, 2022 Saturday

Latest News

June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

കാർഗിലെ സൻഗൂ പ്രവിശ്യയ്ക്ക് ജില്ലാ പദവി നൽകണം; മരംകോച്ചുന്ന തണുപ്പിൽ സമരവുമായി മൂവായിരത്തിലേറെ പേർ

By Janayugom Webdesk
February 7, 2020

കാർഗിലെ സൻഗൂ പ്രവിശ്യയ്ക്ക് ജില്ലാ പദവി നൽകണമെന്നാവശ്യവെട്ട് മൂവായിരത്തിലേറെ തദ്ദേശവാസികൾ മരംകോച്ചുന്ന തണുപ്പിൽ കാർഗിൽ ഭരണസിരാകേന്ദ്രത്തിന് മുന്നിൽ സമരവുമായി എത്തി. അന്തരീക്ഷ താപനില കാർഗിലിൽ ഇന്നലെ രേഖപ്പെടുത്തിയത് പത്തു ഡിഗ്രി സെൽഷ്യസായിരുന്നു വെങ്കിലും സമരക്കാരുടെ ആവേശത്തെ അതൊന്നും ബാധിച്ചില്ല. യൂത്ത് സൻഗൂ എന്ന് സംഘടനയുടെ ആഭിമുഖ്യത്തിലാണ് അവകാശസമരം നടത്തുന്നത്. സമരത്തെ കോൺഗ്രസും നാഷണൽ കോൺഫറൻസും മറ്റ് സാമുദായിക സംഘടനകളും മതരാഷ്ടീയ കക്ഷികളും പിൻതുണയ്ക്കുന്നുണ്ട്.

കാർഗിൽ നിന്ന് 40 കിലോമീറ്റർ തെക്ക് മാറി സ്ഥിതിചെയ്യുന്ന മനോഹരമായ ഭൂവിഭാഗമാണ് സൻഗൂ. സുരു നദിയുടെ താഴ്വാരമാണ് ഈ പ്രദേശം. ആർട്ടിക്കിൾ 370 റദ്ദാക്കി ജമ്മുകശ്മീർ വിഭജിച്ചശേഷം കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിക്കപ്പെട്ട ലഡാക്കിലെ രണ്ട് ജില്ലകളാണ് ലേയും കാർഗിലും. രണ്ട് ജില്ലകളിലെയും ജനസംഖ്യാ നിരക്കും ഏതാണ്ട് സമാനമാണ്. കാർഗിലിൽ ഉൾപ്പെട്ട ഉപജില്ലകളാണ് സൻസ്കാർ, സൻഗൂ, ഷക്കാർ, ചികതാൻ എന്നിവ. സൻസ്കാർ, സാൻഗൂവും സ്വതന്ത്ര ജില്ലകളാക്കണമെന്നാണ് സമരക്കാരുടെ ആവശ്യപ്പെടുന്നത്.

എങ്കിൽ മാത്രമെ ഈ പ്രവിശ്യകൾക്ക് ഭരണപരമായ ശ്രദ്ധയും പരിഗണനയും കിട്ടുകയുള്ളൂവെന്നാണ് ഇവരുടെ വാദം. കടുത്ത മഞ്ഞ് വിഴ്ചയുണ്ടാകുന്ന ശരത് കാലത്ത് സാൻഗൂ പ്രവിശ്യയ്ക്ക് കാർഗിലുമായോ മറ്റ് പ്രവിശ്യകളുമായോ യാതൊരു വിനിമയവും ഉണ്ടാകാറില്ലെന്നും തികച്ചും ഒറ്റപ്പെട്ട ഭൂവിഭാഗമായി മാറുകയാണ് പതിവെന്നും ഇവർ പറയുന്നു. മഞ്ഞ് കാലത്ത് കാർഗിലിലെ ഭരണസ്ഥാപനങ്ങളുമായി ബന്ധപ്പെടാൻ കഴിയാത്തത് ജനങ്ങൾക്ക് പലവിധ ബുദ്ധിമുട്ടുകളുമുണ്ടാക്കുന്നുണ്ട്. ഇതിനുള്ള പോംവഴിയാണ് സൻഗൂ മേഖലയെ പ്രത്യേക ജില്ലയാക്കുകയെന്നത്. സമരക്കാർ വാദിക്കുന്നു.

Eng­lish Sum­ma­ry: The dis­trict title should be giv­en to the province of sankoo in Kargil, More than 3,000 peo­ple strug­gle in the cold.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.