കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള മരുന്ന് കഴിച്ച ഡോക്ടര്‍ മരിച്ചു. ആസാമിലാണ് സംഭവം. ഗുവാഹത്തി സ്വദേശിയായ ഉത്പല്‍ജിത് ബര്മന് (44) ആണ് മരിച്ചത്.
ഹൈഡ്രോക്സിക്ലോറോക്വീന് എന്ന മരുന്ന് കോവിഡ് ബാധിതര്‍ക്ക് നല്‍കാമെന്ന നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇയാള്‍ സ്വന്തം ഇഷ്ടപ്രകാരം മരുന്ന് കഴിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം എങ്കിലും മരുന്ന് കഴിച്ചതാണോ ഹൃദയാഘാതത്തിനു കാരണമെന്നത് വ്യക്തമല്ല.
മരുന്ന് കഴിച്ചതിന് ശേഷം അസ്വസ്ഥത അനുഭവപ്പെട്ട ഇയാള്‍ സംഭവത്തെ കുറിച്ച് സഹപ്രവര്‍ത്തകനോട് പറഞ്ഞിരുന്നു. വാട്ട്സാപ്പ് സന്ദേശം അയക്കുകയായിരുന്നു.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.