ആദ്യമായി കൊറോണ മുന്നറിയിപ്പ് നല്കിയ ചൈനീസ് ഡോക്ടര്‍ കൊറോണ ബാധമൂലം മരിച്ചു. വുഹാനിൽ ജോലി ചെയ്തിരുന്ന ലീ വെന്‍ല്യാങ് ആണ് മരണപ്പെട്ടത്. ലീ ചികിത്സിച്ചിരുന്ന രോഗിയില്‍ നിന്നുമാണ് കൊറോണ പകര്‍ന്നത്. ചൈനയില്‍ മുമ്പ് പടര്‍ന്നുപിടിച്ച സാര്‍സ് എന്ന രോഗത്തിനു സമാനമായ രോഗലക്ഷണങ്ങള്‍ ഏഴു രോഗികളില്‍ കാണുന്നു എന്ന് മെഡിക്കല്‍ പഠനകാലത്തെ സഹപാഠികളുടെ വി ചാറ്റ് ആപ്പിലെ ഗ്രൂപ്പിലാണ് മുന്നറിയിപ്പ് നൽകിയത്. ഡിസംബര്‍ മുപ്പതിനായിരുന്നു ഇത്.
you may also like this video;
2002 ല്‍ ചൈനയില്‍ പടര്‍ന്നു പിടിക്കുകയും 774 പേരുടെ മരണത്തിനിടയാക്കുകയും ചെയ്ത സാര്‍സ് severe acute respiratorys yndrome എന്നവൈറസ് ഒരു കൊറോണ വൈറസായിരുന്നു. ഇപ്പോള്‍ പടര്‍ന്നു പിടിച്ച കൊറോണ വൈറസിന്റെ ജെനിറ്റിക് കോഡും സാര്‍സും തമ്മില്‍ സാമ്യമുണ്ടെന്നാണ് വിദഗ്ദര്‍ പറയുന്നത്. അന്ന് ഇതു പറഞ്ഞ ലീ അടക്കമുള്ള ഡോക്ടർമാർ വ്യാജ വാർത്ത പരത്തുന്നുവെന്ന് ആരോപിക്കുകയും അവർക്ക് താക്കീത് നൽകുകയും ചെയ്തു. ലീയുടെ മരണത്തില്‍ ലോകാരോഗ്യ സംഘടന അനുശോചനം അറിയിച്ചിട്ടുണ്ട്.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.