September 30, 2023 Saturday

Related news

September 29, 2023
September 1, 2023
July 29, 2023
July 12, 2023
July 1, 2023
June 4, 2023
June 3, 2023
June 2, 2023
May 24, 2023
May 22, 2023

ശസ്ത്രക്രിയ ചെയ്യേണ്ട ഡോക്ടർ മദ്യപിച്ച് ഓപ്പറേഷൻ തിയറ്ററിൽ കുഴഞ്ഞുവീണു

Janayugom Webdesk
ബംഗളൂരു
June 2, 2023 2:09 pm

കര്‍ണാടകയില്‍ ശസ്ത്രക്രിയ ചെയ്യേണ്ട ഡോക്ടർ മദ്യപിച്ച് ഓപ്പറേഷൻ തിയറ്ററിൽ കുഴഞ്ഞുവീണു. ശസ്ത്രക്രിയ നടത്തുന്നതിന് നിമിഷങ്ങൾക്ക് മുമ്പാണ് ഡോക്ടറായ ബാലകൃഷ്ണ തിയറ്ററിൽ കുഴഞ്ഞുവീണത്. കർണാടകയിലെ ചിക്കമംഗളൂരുവിലെ ആശുപത്രിയിലാണ് സംഭവം റിപ്പോർട്ട് ചെയ്തത്. ഒമ്പത് സ്ത്രീകളെ വന്ധ്യംകരണ ശസ്ത്രക്രിയക്കായി തയ്യാറാക്കി നിർത്തിയപ്പോഴാണ് ഡോക്ടർ വീണത്. ശസ്ത്രക്രിയ നടത്തേണ്ട ദിവസം രാവിലെ മുതൽ ഓപ്പറേഷൻ തിയറ്ററിനുള്ളിൽ മയങ്ങി വീണുകിടക്കുന്ന ബാലകൃഷ്ണയെ കണ്ടെത്തിയത്.

രോഗികൾക്ക് അനസ്തേഷ്യ നൽകി ശസ്ത്രക്രിയക്കായി ഉച്ചക്ക് രണ്ട് മണിയായിരുന്നു സമയം നൽകിയത്. എന്നാൽ, ശസ്ത്രക്രിയ നടക്കുന്നതിന് തൊട്ടുമുമ്പേ മദ്യപിച്ചെത്തിയ ഡോക്ടർ മയങ്ങി വീണു. ഡോക്ടർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് രോഗികളുടെ കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടു. ഡോക്ടർ സ്ഥിരം മദ്യപാനിയാണെന്നും മുമ്പും മദ്യപിച്ച് ചികിത്സിച്ചതിന് പിടികൂടിയിട്ടുണ്ടെന്നും ആരോപണമുയർന്നു.

eng­lish sum­ma­ry; The doc­tor who was to oper­ate was drunk and col­lapsed in the oper­at­ing theatre

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.