5 October 2024, Saturday
KSFE Galaxy Chits Banner 2

Related news

October 4, 2024
October 3, 2024
September 30, 2024
September 27, 2024
September 22, 2024
September 21, 2024
September 21, 2024
September 19, 2024
September 18, 2024
September 12, 2024

ഡോക്ടറുടെ കൊലപാതകം; പ്രതിഷേധം അവസാനിപ്പിച്ച് ജോലിയില്‍ പ്രവേശിക്കണമെന്ന് ഐഎംഎ; നീതി ലഭിക്കുന്നതുവരെ സമരം തുടരുമെന്ന് ഡോക്ടര്‍മാര്‍

Janayugom Webdesk
ന്യൂഡല്‍ഹി
September 5, 2024 11:46 am

കൊല്‍ക്കത്തയിലെ പിജി ട്രെയിനി ഡോക്ഡറുടെ കൊലപാതകത്തില്‍ ജൂനിയര്‍ ഡോക്ട്രര്‍മാരുടെ പ്രതിഷേധം തുടരുന്നു. ഡോക്ടഡര്‍മാര്‍ പ്രതിഷേധം അവസാനിപ്പിച്ച് ജോലിയില്‍ പ്രവേശിക്കണമെന്ന് ഇന്ത്യന്‍മെഡിക്കല്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കുന്നത് വരെ സമരത്തില്‍ തുടരാണ് ജൂനിയര്‍ ഡോക്ടര്‍മാരുടെ തീരുമാനം. അതേസമയം മമത സര്‍ക്കാര്‍ പാസ്സാക്കിയ പുതിയ ബില്ലിനെതിരെ വിമര്‍ശനം ശക്തമാകുകയാണ്.

പ്രതിഷേധത്തില്‍ നിന്നും ശ്രദ്ധ തിരിച്ച് ഡോക്ടറുടെ കൊലപാതകത്തെ രാഷ്ട്രീയ വത്കരിക്കുകയാണ് തൃണമൂല്‍ സര്‍ക്കാര്‍ എന്ന ആക്ഷേപമാണ് ഉയരുന്നത്. അതിനിടെ പ്രതിഷേധത്തിന്റെ മറവില്‍ സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ക്കാനുള്ള നീക്കമാണ് ബിജെപി നടത്തുന്നത്.അതിനിടെ ബലാത്സംഗകേസിലെ പ്രതികള്‍ക്ക് വധശിക്ഷ ഉറപ്പാക്കുന്ന ബില്‍ മമതാ സര്‍ക്കാര്‍ നിയമസഭയില്‍ പാസാക്കി. ഗവര്‍ണര്‍ ഒപ്പിടുന്നതോടെ ബില്‍ നിയമമാകും.

ബലാത്സംഗകേസ് പ്രതികൾക്ക് വധ ശിക്ഷ ഉറപ്പാക്കുന്ന അപരാജിത വുമണ്‍ ആന്‍ഡ് ചൈല്‍ഡ് ബില്‍ 2024എന്ന ബില്ലാണ് മമത ബാനർജി സർക്കാർ ഏകകണ്ഠമായി പശ്ചിമ ബംഗാൾ നിയമസഭയിൽ പാസ്സാക്കിയത്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ രാജ്യത്തുടനീളം ഉയർന്നു വന്നു കൊണ്ടിരിക്കുന്ന വാദം ആണ്, ഇത്തരം കേസിൽ ഉൾപ്പെടുന്ന പ്രതികൾക്ക് വധശിക്ഷ നൽകണം എന്നുള്ളത്.

എന്നാൽ ഇതുവരെയും ഒരു സർക്കാരും ഇത്തരം ഒരു നീക്കവുമായി മുന്നോട്ടു വന്നിട്ടില്ല. അതായത്, ബലാത്സംഗം, കൂട്ടബലാത്സംഗം, കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്ന കേന്ദ്ര നിയമങ്ങളിൽ ഭേദഗതി കൊണ്ടുവരുന്ന ആദ്യ സംസ്ഥാനമായി അപരാജിത ബിൽ പാസ്സാക്കിയതോടെ ബംഗാൾ മാറി. ബലാത്സംഗക്കേസ് പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷയും, ഇര കൊല്ലപ്പെട്ടാല്‍ വധശിക്ഷയും ഉറപ്പാക്കുന്നതാണ് നിയമ ഭേദഗതി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.