ടിപ്പർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർ മരിച്ചു

Web Desk

പാനൂർ

Posted on May 23, 2020, 3:52 pm

പാനൂരിനടുത്ത് വടക്കെ പൊയിലൂരിൽ ടിപ്പർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർ മരിച്ചു. കല്ലിക്കണ്ടി സ്വദേശി ചെറ്റക്കണ്ടിയിലെ വീമ്പുള്ളതിൽ രമേശ(42) നാണ് മരിച്ചത്. ഇന്ന് രാവിലെ 7.55 ഓടെ പൊയിലൂർ മുത്തപ്പൻ മടപ്പുര റോഡിൽ കരിങ്കൽ ക്വാറിക്ക് സമീപത്തായിരുന്നു അപകടം.

KL-58 ജെ 7592 ലോറിയാണ് അപകടത്തിൽപ്പെട്ടത്. ക്വാറിയിൽ നിന്ന് കരിങ്കല്ലുമായി വരികയായിരുന്ന ലോറി മുത്തപ്പൻ മഠപ്പുരക്ക് സമീപത്തെ ഇറക്കത്തിൽ വെച്ച് നിയന്ത്രണംവിട്ട് സമീപത്തെ പറമ്പിലെ തെങ്ങുകളിൽ ഇടിച്ച് മറിയുകയായിരുന്നു. തൽക്ഷണം മരണം സംഭവിച്ചിരുന്നു. ലോറിക്കകത്ത് കുടുങ്ങിയ രമേശനെ പാനൂരിൽ നിന്നെത്തിയ ഫയർഫോഴ്സും, പൊലീസും ചേർന്നാണ് പുറത്തെടുത്തത്. മൃതദേഹം തലശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

ENGLISH SUMMARY: Acci­dent death in Panoor.

YOU MAY ALSO LIKE THIS VIDEO;