നെടുങ്കണ്ടം: മദ്യപിച്ച് ഓടിച്ച സ്വകാര്യ ബസ് ഡ്രൈവറെ നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്തു. ടൗണില്‍ വെച്ച് ബസ് ബൈക്കിലിടിച്ചതിനെ തുടർന്ന് നെടുങ്കണ്ടം പൊലീസ് സ്ഥലത്തെത്തി ഡ്രൈവറെ അറസ്റ്റ് ചെയ്തു. ഉപ്പുതറ പരുന്തുംപാറ വീട്ടില്‍ അനന്ദു (23)വിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രി 10.30 ഓടെ ബസ് മാറ്റി പാര്‍ക്ക് ചെയ്യുവാന്‍ ശ്രമിക്കുന്നതിനിടെയാണ് ബൈക്കില്‍ ഇടിക്കുന്നത്. സര്‍വ്വീസ് കഴിഞ്ഞതിന് ശേഷം ഇതിന്റെ ഡ്രൈവര്‍ മാറിയിരുന്നു. ബസിലെ തന്നെ മറ്റൊരു താല്കാലിക ഡ്രൈവറാണ് ബസ് എടുത്തത്. അറസ്റ്റ് ചെയ്ത ഡ്രൈവറുടെ മൊഴിയെടുത്തതിന് ശേഷം ജാമ്യത്തില്‍ വിട്ടയച്ചു.
you may also like this video;