Web Desk

ന്യൂഡല്‍ഹി

August 02, 2021, 10:16 pm

ഇ‑റുപ്പി സേവനം നിലവിൽ വന്നു

Janayugom Online

രാജ്യത്തെ ഡിജിറ്റല്‍ പണമിടപാട് ശക്തമാക്കുന്നതിന്റെ ഭാഗമായി ഇ‑റുപ്പി സേവനം പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്നലെ പുറത്തിറക്കി. സര്‍ക്കാര്‍ ക്ഷേമപദ്ധതികളുടെ തുക ഗുണഭോക്താവിന്റെ മൊബൈലിലേക്ക് നേരിട്ടെത്തിക്കുന്ന സമ്പര്‍ക്കരഹിതവും പണരഹിതവുമായ പേമെന്റ് സംവിധാനമാണ് ഇ‑റുപ്പി.
നാഷണല്‍ പേമെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ അവരുടെ യുപിഐ (യൂണിഫൈഡ് പേമെന്റ് ഇന്റര്‍ഫേസ്) പ്ലാറ്റ്‌ഫോമിലാണ് പുതിയ സംവിധാനം വികസിപ്പിച്ചിരിക്കുന്നത്.

കേന്ദ്ര ധനമന്ത്രാലയത്തിനു കീഴിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, നാഷണല്‍ ഹെല്‍ത്ത് അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് പുതിയ സംവിധാനം രൂപപ്പെടുത്തിയത്. ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ വാക്‌സിനേഷന്‍ ഉള്‍പ്പെടെയുള്ള പദ്ധതികളെയാണ് ഇ‑റുപിയില്‍ നിലവില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെങ്കിലും വരും കാലങ്ങളില്‍ കൂടുതല്‍ പദ്ധതികളെ ഇതിന്റെ കീഴില്‍ കൊണ്ടുവരുമെന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. ക്യാഷ്‌ലെസ് ഇക്കണോമി എന്ന നയത്തിന്റെ ഭാഗമാണ് പുതിയ സംവിധാനം.

Eng­lish sum­ma­ry; The e‑Rupee ser­vice was introduced

You may also like this video;